ശബരിമലയിൽ നിരോധനാജ്ഞ; അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പെന്ന് ഇ പി ജയരാജൻ

By on

സംഘർ‌ഷം ശക്തമായ സാഹചര്യത്തിൽ പമ്പയിലും നിലക്കലും ഇലവുങ്കലും സന്നിധാനത്തുമടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചു. 30 കിലോമീറ്റർ പരിധിയിൽ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും വേണ്ടിവന്നാൽ നിരോധനാജ്ഞ നീട്ടുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. നിലയ്ക്കലിൽ ഇന്ന് വൻ സംഘർഷമാണ് സംഘപരിവാർ പിന്തുണയോടെ അയ്യപ്പ ധർമ്മ സേന നടത്തിയത്. വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം ആണ് ഉണ്ടായത്. മുഖം മൂടി ധരിച്ച സംഘമാണ് ഇവരെ ആക്രമിച്ചത്. അക്രമികൾ അഴിഞ്ഞാടുന്ന സമയത്ത് പൊലീസിന് ഒന്നും ചെയ്യാനായില്ല. നിലയ്ക്കലിൽ പൊലീസിന് യൊതൊരു നിയന്ത്രണവും ഇല്ലാതിരുന്ന സ്ഥിതിയാണ് ഉണ്ടായത്. മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്ക് ആക്രണം ഏറ്റതിനു ശേഷമാണ് പൊലീസ് സ്ത്രീപ്രവേശന വിരുദ്ധർക്ക് എതിരെ ലാത്തിച്ചാർജ് നടത്തിയത്. ബിജെപി നേതാക്കളായ എംടി രമേശ്, കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരും ഹിന്ദു ഐക്യ വേദി നേതാവ് ശശികലയും സ്ത്രീപ്രവേശന വിരുദ്ധ സമരസമിതിയ്ക്ക് നേതൃത്വം നൽകാൻ എത്തിയിരുന്നു. അക്രമം നടത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാൻ സർക്കാർ‌ പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി പറഞ്ഞു. അക്രമസംഭവങ്ങൾ ആർ എസ് എസ് നേരത്തെ പ്രഖ്യാപിച്ചതുപോലെ ആസൂത്രണം ചെയ്തവയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.


Read More Related Articles