നജീബ് തിരോധാനം; ഐഎസുമായി ബന്ധപ്പെടുത്തിയ വാര്‍ത്തകള്‍ പിൻവലിക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം

By on

ദില്ലി: ജെൻ.എൻ.യു. വിദ്യാർത്ഥി നജീബ് അഹമ്മദിന്‍റെ തിരോധാനവും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളിൽ വന്ന വാർത്തകൾ പിൻവലിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നജീബ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്ന തരത്തിലായിരുന്നു മാധ്യമങ്ങൾ വാർത്ത നൽകിയത്. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സമർപ്പിച്ച മാനനഷ്ടകേസിലാണ് കോടതിയുടെ ഇടപെടൽ. മാധ്യമങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഈ മാസം 29ലേക്ക് മാറ്റി.

എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ നജീബ് ഐഎസിൽ ചേർന്നുവെന്ന് പോലീസിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. നജീബ്‌ ഐ.എസ് വിഡിയോ സ്ഥിരമായി കാണുമായിരുന്നെന്നും സംഘടനയില്‍ ചേര്‍ന്നിരിക്കാമെന്നുമുള്ള വാര്‍ത്തകളായിരുന്നു മാധ്യമങ്ങളില്‍ വന്നത്. എ.ബി.വി.പി പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നതിനു മുമ്പ് നജീബ് ഐ.എസ് നേതാവിന്‍റെ പ്രസംഗത്തിന്റെ വീഡിയോ കാണുകയായിരുന്നു എന്നായിരുന്നു പൊലീസിന്‍റെ ഭാഷ്യം.

ഇത് സംബന്ധിച്ച് വെബ്‌സൈറ്റുകളിൽ വന്നിരിക്കുന്നതും വീഡിയോകളും ഉൾപ്പടെ സകല വാർത്തകളും നീക്കം ചെയ്യണമെന്നാണ് കോടതി മാധ്യമങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്.


Read More Related Articles