ഗംഗ ശുചീകരയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ടിച്ച ജി.ഡി അഗര്‍വാള്‍ അന്തരിച്ചു

By on

ഗംഗ ശുചീകരയ്ക്കണമെന്നാവശ്യപ്പെട്ട് ദീർഘനാളായി നിരാഹാര സമരം അനുഷ്ടിച്ച കാണ്‍പൂര്‍ ഐ.ഐ.ടി യിലെ മുന്‍ പ്രൊഫെസ്സർ കൂടിയായിരുന്ന ജി.ഡി അഗര്‍വാള്‍ അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.

ജൂണ്‍ 22 മുതല്‍ ഗംഗാ ശുചീകരിക്കണം എന്നാവശ്യപ്പെട്ട് അഗര്‍വാള്‍ നിരാഹാര സമരത്തിലായിരുന്നു. വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാണ് കഴിഞ്ഞ 109 ദിവസമായി അദ്ദേഹംഭക്ഷിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് വെള്ളവും ഉപേക്ഷിച്ചതോടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ ബലം പ്രയോഗിച്ച് ഋഷികേശിലെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

87 വയസ്സുണ്ടായിരുന്ന അഗർവാൾ ഗംഗാ ശുചീകരണത്തിനായി നിരവധി തവണ സമരം ചെയ്തിട്ടുണ്ട്.


Read More Related Articles