ശബരിമലയിൽ സമവായ ചർച്ചയുമായി ദേവസ്വം ബോര്‍ഡ്

By on

ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം റദ്ദ് ചെയ്ത സുപ്രീം കോടതി നടപടിക്കെതിരെ തെരുവിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സമവായ ശ്രമവുമായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, മുൻ പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരുമായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മറ്റന്നാള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.

ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ചര്‍ച്ച. പ്രശ്‌നങ്ങള്‍ ന്യായമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയപ്രശ്‌നമാക്കി ശബരിമലയെ മാറ്റുന്നതിനോട് യോജിപ്പില്ലന്നും പ്രസിഡന്റ് പത്മകുമാർ പറഞ്ഞു.

പൂജകളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ലന്നും പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Read More Related Articles