
മീറ്റൂ വെളിപ്പെടുത്തൽ; എം. ജെ. അക്ബർ രാജിവെച്ചതായി റിപ്പോർട്ടുകൾ
മീ റ്റൂ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജിവച്ചതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജി ഇ മെയിൽ വഴി അയച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ല.
വിദേശ പര്യടനത്തിന് ശേഷം തിരികെയെത്തിയ മന്ത്രി വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമങ്ങളോടു ആരോപണങ്ങളെക്കുറിച്ചു പിന്നീടു പ്രതികരിക്കാമെന്ന് അറിയിക്കുകയായിരുന്നു. വിദേശ മാധ്യമ പ്രവർത്തക ഉൾപ്പടെ എട്ടോളം പേരാണ് അക്ബറിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ, ആർക്കു വേണമെങ്കിലും പരാതി ഉന്നയിക്കാമെന്നും അക്ബറിനെതിരെയുള്ള ആരോപണങ്ങളെ പാര്‍ട്ടി അന്വേഷിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എം. ജെ. അക്ബറിന്റെ രാജി അന്താരാഷ്ട്ര തലത്തിൽ മീറ്റൂ ക്യാംപെയ്ന് നവ ഊർജം നൽകുമെന്നാണ് കരുതുന്നത്.