“ഞങ്ങൾ വലിയ പ്രയാസത്തിലാണ്, കശ്മീരിന് വേണ്ടി എന്തെങ്കിലും ചെയ്യൂ”; ലോകത്തോട് സഹായമഭ്യര്‍ത്ഥിച്ച് കശ്മീരി സ്ത്രീ

By on

“കശ്മീർ ഇതിനകം ഒരുപാട് അനുഭവിച്ചുകഴിഞ്ഞു. ലാൻഡ് ലെെനുകൾ പോലും ബന്ദ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് എന്താണ് പ്രയോജനം? എത്ര കാലത്തേക്ക് ഇവർ ഇങ്ങനെ ഞങ്ങളെ പരാജയപ്പെടുത്തും? ഞാൻ ശ്രീന​ഗറിലാണ് താമസിക്കുന്നത്. ഇന്നലെ എന്‍റെ കുട്ടി ഡല്‍ഹിയില്‍ നിന്ന് വരാനിരുന്നതാണ്, ഇതുവരെയും വന്നിട്ടില്ല. ഇവിടെ കർഫ്യൂ തുടരുകയാണ്, ദിവസങ്ങളായി ഉറങ്ങിയിട്ടില്ല. വലിയ പ്രയാസത്തിലാണ് ഞങ്ങൾ. കര്‍ഫ്യൂ പാസുമായിട്ടാണ് പുറത്തിറങ്ങിയത് എന്നിട്ടും പലയിടത്തും എങ്ങോട്ടുപോകുന്നു എന്ന് ചോദിച്ച് സെെന്യം ഞങ്ങളെ വഴിതടയുകയാണ്. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് കൊണ്ട് എന്താണ് നിങ്ങള്‍ക്ക് കിട്ടുന്നത്? ദരിദ്രരായവർ മരിച്ചുകൊണ്ടിരിക്കുകയാണ്, കുട്ടികൾക്ക് കൊടുക്കാൻ പാൽ പോലും കിട്ടാനില്ല. ഭക്ഷ്യവസ്തുക്കൾ കിട്ടാനില്ല. പുറത്ത് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഞങ്ങളുടെ കുട്ടികൾക്ക് ഫോൺ ചെയ്യാൻ പോലും പറ്റുന്നില്ല. ഞങ്ങൾ വലിയ പ്രയാസത്തിലാണ്. എന്തെങ്കിലും ചെയ്യൂ, കശ്മീരിന് വേണ്ടി എന്തെങ്കിലും ചെയ്യൂ.” ‘ഇന്‍ഡിപെന്‍ഡന്‍റ് ഉര്‍ദു’വിനോട് സംസാരിച്ച ഒരു കശ്മീരി സ്ത്രീ പറയുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് കശ്മീരില്‍  ഇന്ത്യന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോഴും മൊബെെല്‍ ഫോണ്‍, ലാന്‍ഡ് ലെെന്‍ നെറ്റ്വര്‍ക്കുകള്‍ വിച്ഛേദിക്കപ്പെട്ട് തന്നെ തുടരുകയാണ്.

 


Read More Related Articles