സീതാറാം യെച്ചൂരിയെയും ഡി രാജയെയും ശ്രീന​ഗറിൽ തടഞ്ഞുവച്ചു; വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്ക് വിട്ടില്ല

By on

ജമ്മു കശ്മീരിൽ തടങ്കലിൽ കഴിയുന്ന സിപിഐഎം എംഎൽഎ എം യൂസുഫ് തരി​ഗാമിയെ സന്ദർശിക്കാനെത്തിയ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ശ്രീന​ഗർ വിമാനത്താവളത്തിൽ തടഞ്ഞു. ഇരുവരെയും വിമാനത്താവളത്തിന് പുറത്ത് കടക്കാൻ പോലും അനുവദിച്ചില്ല. അസുഖ ബാധിതനായ തരി​ഗാമി എംഎൽഎയെയും മറ്റ് പാർട്ടി പ്രവർത്തകരെയും കാണാൻ അധികൃതരോട് അനുമതി വാങ്ങിയാണ് യെച്ചൂരി പോയതെന്നും അദ്ദേഹത്തെ എങ്ങോട്ടും വിടാതെ തടഞ്ഞുവച്ചിരിക്കുകയാണ് എന്നും സിപിഐഎം റ്റ്വീറ്റ് ചെയ്തു. ”ശ്രീന​ഗറിലേക്ക് പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് അവർ ഞങ്ങളെ കാണിച്ചു. സുരക്ഷാ കാരണങ്ങളാൽ അകമ്പടിയോടെയുള്ള യാത്ര പോലും സാധിക്കില്ലെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്”. യെച്ചൂരി പറഞ്ഞു.
ശ്രീന​ഗറിലേക്ക് പോവുന്ന വിവരം കാട്ടി ‌​ഗവർണർ സത്യപാൽ മാലിക്കിന് യെച്ചൂരിയും ഡി രാജയും ഓ​ഗസ്റ്റ് 8 ന് കത്തെഴുതിയിരുന്നു. ഓ​ഗസ്റ്റ് 8 ന് ശ്രീന​ഗറിലേക്ക് പോയ കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ് എംപിയെയും ദില്ലിയിലേക്ക് മടക്കി അയച്ചിരുന്നു.


Read More Related Articles