ദില്ലിയിൽ എട്ട് വയസുകാരനായ മദ്രസ വിദ്യാർത്ഥിയെ തല്ലിക്കൊന്നു

By on

ദില്ലി: മദ്രസ വിദ്യാർത്ഥിയായ എട്ട് വയസുകാരനെ തല്ലിക്കൊന്നു. അവധിയായതിനാൽ മദ്രസ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന ഹോസ്റ്റൽ വാസികളായ കുട്ടികളെ ഒരു സംഘം യുവാക്കൾ ആക്രമിക്കുകയായിരുന്നു. മുഹമ്മദ് അസീമെന്ന കുട്ടിയെ തല്ലിക്കൊന്നപ്പോൾ മറ്റ് കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കിന്‍റെ മുകളിലേക്ക് എടുത്തെറിയുകയായിരുന്നു അസീമിനെ. അസീം സ്ഥലത്തു തന്നെ കുഴഞ്ഞ് വീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മദ്രസക്കു നേരെ നിരന്തരം ആക്രമണമുണ്ടായിരുന്നതായി മദ്രസ അധികൃതർ പറയുന്നു. കുപ്പികളും മറ്റും മദ്രസക്കു നേരെ എറിയാറുണ്ടായിരുന്നു. ദില്ലിയിലെ മാൾവിയ ന​ഗറിൽ ബേ​ഗംപുർ പ്രദേശത്താണ് സംഭവം.


Read More Related Articles