സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തുടക്കമായി; ആദ്യദിനം എറണാകുളം മുന്നിൽ

By on

62-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തുടക്കമായി. മേളയിലെ ആദ്യ സ്വർണ്ണം തിരുവനന്തപുരം സായിയിലെ സൽമാൻ ഫാറൂഖ് സ്വന്തമാക്കി. കോതമംഗലം മാർ ബേസിൽ സ്കൂളിലെ എൻ.വി. അമിത് വെള്ളിയും കണ്ണൂര്‍ ജില്ലയിലെ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂരിലെ വിഷ്ണു ബിജു​ വെങ്കലവും നേടി. മൂന്ന് ദിവസമായി നടക്കുന്ന മേളയിൽ 2200 താരങ്ങളാണ് മത്സരിക്കുക.

കഴിഞ്ഞ വർഷത്തെ വിജയികളായ എറണാകുളമാണ് ഇക്കുറിയും മേളയിൽ ശക്തമായ സാന്നിധ്യം അറിയിക്കുന്നത്. സ്കൂൾ തലത്തിൽ കഴിഞ്ഞ വർഷത്തെ ചമ്പ്യാന്മാരായ മാർ ബേസിൽ സ്കൂളിന് വെല്ലുവിളിയായി കോതമംഗലത്തെ തന്നെ സെന്റ് ജോർജ്ജ് സ്കൂളും ഉണ്ട്. മേള ഞായറാഴ്ച സമാപിക്കും.


Read More Related Articles