യുപി ബാർ കൗൺസിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ് കോടതിയിൽ വെച്ച് വെടിയേറ്റ് മരിച്ചു

By on

ഉത്തർപ്രദേശ് ബാർ കൗൺസിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ് ദർവേഷ് യാദവ് കോടതിയില്‍ വെച്ച് വെടിയേറ്റ് മരിച്ചു. അഭിഭാഷകനായ മനിഷ് ശർമയാണ് വെടിയുതിർത്തതെന്നും അതിന് ശേഷം മനിഷ് ശർ‍മ സ്വയം വെടിവെച്ചുവെന്നും ദൃക്സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  മൂന്ന് തവണയാണ് വെടിയുതിര്‍ത്തിരിക്കുന്നത്. ആ​ഗ്ര സിവിൽ‌ കോടതിയിൽ വെച്ച് ഇന്ന് വെെകുന്നേരത്തോടെയാണ് സംഭവം.

സ്വീകരണ പരിപാടിക്കിടെയാണ് ദര്‍വേഷ് യാദവിന് വെടിയേറ്റത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ദർവേഷ് യാദവ് ബാർ കൗൺസിൽ പ്രസിഡന്‍റായി ചുമതലയേറ്റത്.


Read More Related Articles