‘അവർ എന്‍റെ വായിൽ മൂത്രം ഒഴിച്ചു’; യുപി റെയില്‍ പൊലീസ് മര്‍ദ്ദിച്ച മാധ്യമ പ്രവര്‍ത്തകന്‍ ക്രൂര പീഡനത്തെപ്പറ്റി

By on

ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ അതി ക്രൂരമായി മര്‍ദ്ദിച്ചു. അവര്‍ തന്നെ ലോക്കപ്പിലിട്ട് ഭീകരമായി മര്‍ദ്ദിച്ചുവെന്നും തന്‍റെ വായിലേക്ക് മൂത്രം ഒഴിച്ചുവെന്നും ന്യൂസ് 24 ന്‍റെ സ്റ്റ്രിംഗറായ അമിത് ശര്‍മ വെളിപ്പെടുത്തി. അമിതിനെ യൂണിഫോമിലല്ലാത്ത പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നു.
”അവര്‍ സിവില്‍ ഡ്രസ് ധരിച്ചവരായിരുന്നു. ഒരാള്‍ എന്‍റെ ക്യാമറ തട്ടിത്തെറിപ്പിച്ചു. അത് നിലത്ത് വീണു, ഞാനത് എടുത്തപ്പോള്‍ അവര്‍ എന്നെ മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തു. എന്നെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. എന്‍റെ വായിലേക്ക് മൂത്രം ഒഴിച്ചു”.


ഇന്നെല രാത്രി ട്രെയിന്‍ പാളം തെറ്റിയത് ക്യാമറയില്‍ പകര്‍ത്തുമ്പോഴാണ് അമിത് ശര്‍മയെ പൊലീസുകാര്‍ മര്‍ദ്ദിച്ചത്. തന്‍റെ ഫോണും ക്യാമറും അവര്‍ തട്ടിയെടുത്തതായും അമിത് പറയുന്നു. സംഭവം അറിഞ്ഞ് എത്തിയ മറ്റ് മാധ്യമ പ്രവര്‍ത്തകരാണ് അമിത് ശര്‍മയെ പൊലീസ് അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അമിതിനെ മോചിപ്പിച്ചത്. പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ പൊലീസിനെക്കുറിച്ച് താന്‍ ഒരു വാര്‍ത്ത ചെയ്തിരുന്നുവെന്നും അതിന്‍റെ വിഡിയോ ഉള്ള ഫോണാണ് അവര്‍ തട്ടിയെടുത്തതെന്നും അമിത് ശര്‍മ പറഞ്ഞു.


Read More Related Articles