‘ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദു, അയാളുടെ പേര് നാഥുറാം ​ഗോഡ്സെ’-കമൽ ഹാസൻ

By on

ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ​ഗോഡ്സെ എന്നാണെന്നും ചലച്ചിത്ര താരവും മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ കക്ഷിയുടെ സ്ഥാപക നേതാവുമായി കമൽ ഹാസൻ. തമിഴ്നാട്ടിലെ അരവാകുറിച്ചിയിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് കമൽ ഹാസൻ ഇത് പറഞ്ഞത്. ”ഞാൻ ഇത് പറയുന്നത് ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടല്ല. ​ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഇത് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണ്, നാഥുറാം ​ഗോഡ്സെ എന്നാണ് അയാളുടെ പേര്. അവിടെയാണ് അത് (ഭീകരവാദം) തുടങ്ങുന്നത്” കമൽ ഹാസൻ പറഞ്ഞു.

”ആ കൊലപാതകത്തിന്‍റെ ഉത്തരം തേടിയാണ് ഞാൻ വന്നിരിക്കുന്നത്. നല്ല ഇന്ത്യക്കാർ തുല്യതയ്ക്കും ത്രിവർണ പതാകയിലെ മൂന്ന് നിറങ്ങളുടെ ഭദ്രതയ്ക്കും വേണ്ടി ആ​ഗ്രഹിക്കും. അത്തരത്തിൽ ഒരു നല്ല ഇന്ത്യക്കാരനാണ് ഞാൻ. ഞാനത് അഭിമാനത്തോടെ പറയും” കമൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ നവംബറിലും ഹിന്ദു ഭീകരവാദം എന്ന വാക്ക് കമൽ ഹാസൻ ഉപയോ​ഗിച്ചിരുന്നു. ഈ മാസം 19 നാണ് അരവക്കുറിച്ചിയിൽ ഉപ തെരഞ്ഞെടുപ്പ്. എസ് മോഹൻരാജിനെയാണ് എംഎൻഎം ഇവിടെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കമൽ ഹാസന്‍റെ പ്രസ്താവനയ്ക്കെതിരെ ബിജെപി തമിഴ്നാട് അധ്യക്ഷ തമിൾസായി സൗന്ദരരാജൻ രം​ഗത്ത് വന്നു. ഹിന്ദു ഭീകരവാദം എന്ന വാക്ക് ഉപയോ​ഗിച്ചത് അപലപനീയമാണെന്ന് അവർ പറഞ്ഞു.


Read More Related Articles