തരംഗമായി മുത്ത് നവരത്ന മുഖം; മൊയീന്‍കുട്ടി വൈദ്യരുടെ പാട്ടിന് പുതിയ വിഡിയോ ആവിഷ്കാരം

By on

മഹാകവി കവി മൊയീൻ കുട്ടി വൈദ്യരുടെ മുത്ത്‌ നവ രത്ന മുഖം എന്ന മനോഹര പ്രണയ ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ട്രെൻഡ്. 1921 എന്ന മമ്മൂട്ടി ചിത്രത്തിൽ കവർ സോങ്‌ ആയി ഉപയോഗിച്ചിരിക്കുന്ന ഗാനമാണ് റീമേക്ക്‌ ചെയ്തിരിക്കുന്നത്.
മഹാകവി മൊയീൻ കുട്ടി വൈദ്യരാണ്(കൊല്ല വർഷം 1852-1892) മാപ്പിള പ്പാട്ട് എന്ന സാഹിത്യരൂപത്തിനു തുടക്കമിടുന്നത്. മലയാളം കലർന്ന തമിഴ് , അറബി, മലയാളം കലർന്ന സംസ്കൃതം എന്നീ ഭാഷകളെക്കോർത്തിണക്കിയാണ് വൈദ്യർ മാപ്പിളപ്പാട്ട് സാഹിത്യശാഖയ്ക്ക് രൂപംനൽകിയത്. പതിനേഴാം വയസ്സിലാണ് അദ്ദേഹം തന്റെ ആദ്യ കാൽപനിക ഇതിഹാസകാവ്യം ബദറുൽ മുനീർ ഹുസ്നുൽ ജമാൽ (1872) രചിച്ചത് .  ചടുലമായ പദപ്രയോഗങ്ങൾ കൊണ്ട് പാട്ടുകളെഴുതിയ വൈദ്യരുടെ രചനകൾ ഒരു കാലഘട്ടത്തിന്റെ മധുരമുള്ള ഈണങ്ങളായിരുന്നു. ജന്മി വാഴ്ചയ്ക്കും കോളനി വാഴ്ചയ്ക്കും എതിരായി അറബി മലയാളത്തിൽ എഴുതിയ മാപ്പിളപ്പാട്ടുകൾ ബ്രിട്ടീഷ് അധികാരികൾ പലപ്പോഴും പിടിച്ചെടുത്തിരുന്നു.
പഴയതലമുറയുടെ പ്രിയപ്പെട്ട മാപ്പിളപ്പാട്ടിനെ യുവാക്കളും നെഞ്ചോടു ചേർത്തുകഴിഞ്ഞു .
ശരത്ത് ലാലിന്റെ നിർമാണത്തിൽ വേണു ശശിധരൻ ലേഖയാണ് പുതിയ വീഡിയോ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആലാപനം അദീഫ് മുഹമ്മദ്‌.
വീഡിയോ കാണാം.


Read More Related Articles