ഹർത്താലിന് കട പൂട്ടി പോകുന്ന ലാഘവത്തോടെയാണ് നട അടച്ചിടുമെന്ന് പറയുന്നത്: മന്ത്രി ജി. സുധാകരൻ

By on

ഹർത്താലിന് കട പൂട്ടി പോകുന്ന ലാഘവത്തോടെയാണ് ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പറയുന്നതെന്ന് മന്ത്രി ജി സുധാകരൻ. ഇത് കേരളം ചർച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂഡൽ പൗരോഹിത്യത്തിന്റെ മണിമുഴക്കമാണ് ശബരിമലയിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങളിൽ പോകുന്നത് പാപം ചെയ്തവരാണ്. ശബരിമലയിൽ പോകുന്നവരുടെ പൂർവ കാല ചരിത്രം നോക്കേണ്ടതില്ലന്നും ധൈര്യം ഉള്ളവർ മാത്രം ശബരിമലയിൽ പോയാൽ മതിയെന്നും സുധാകരൻ പറഞ്ഞു. സ്ത്രീകൾ ക്ഷേത്ര സന്ദർശനം പൂർത്തിയാക്കാതെ തിരിച്ചു പോന്നത് നിരാശ ജനകമായ കാര്യമാണെന്നും നിയമം കൈയ്യിലെടുക്കുമെന്നു പറഞ്ഞു സർക്കാരിനെ ഭീഷണിപ്പെടുത്താമെന്ന ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്ര സ്വദേശി കവിത ജക്കാലയെയും രഹ്​ന ഫാത്തിമയും കഴിഞ്ഞ ദിവസം ശബരിമല സന്ദർശനത്തിനായി മാള കയറിയപ്പോൾ നട അടച്ചിട്ട പ്രതിഷേധിക്കുമെന്ന തന്ത്രിയുടെ പറഞ്ഞിരുന്നു. കൂടാതെ ശബരിമല നടപ്പന്തൽ വരെ എത്തിയ ഇവരെ തടയുന്നതിനായി ന്ത്രിയും പരികർമികളും ശബരിമലയിൽ ശരണം വിളിച്ച്​ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ മന്ത്രി ജി സുധാകരന്റെ പ്രസ്താവന.


Read More Related Articles