കശ്മീരിൽ പശു സംരക്ഷർ ഒരാളെ വെടിവെച്ചു കൊന്നു; പ്രദേശത്ത് പൊലീസ് കർഫ്യു പ്രഖ്യാപിച്ചു
ജമ്മു കശ്മീരിൽ അനധികൃത പശു കടത്ത് ആരോപിച്ച് ഒരാളെ വെടിവെച്ചുകൊന്നു. ജമ്മു കശ്മീരിലെ ബദർവാഹ് ജില്ലയിലെ നൽതിപൽ പ്രദേശത്താണ് പശുവിനെ കൊലപ്പെടുത്തുവെന്ന് ആരോപിച്ച് ഒരു സംഘം പശു സംരക്ഷർ കശ്മീർ സ്വദേശി നയീം ഷായെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവ സമയത്ത് നയീം ഷായോടൊപ്പം ഉണ്ടായിരുന്ന യാസിർ ഹുസൈനാണ് സംഭവം പുറത്തറിയിച്ചത്.
ബദർവായിൽ മെയ് 16ന് പുലർച്ചെ 2:30 നായിരുന്നു സംഭവം. നതിപൽ പ്രദേശത്ത് നയീം ഷായേയും യാസിർ ഹുസൈനേയും പശു സംരക്ഷകർ തടഞ്ഞു നിർത്തി ഗോമാതാവിനെ കൊല്ലുന്നുവെന്ന് ആക്രോശിച്ച് കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് യാസിർ കാശ്മീരിലെ ഒരു വാർത്ത ഏജൻസിയോട് പറഞ്ഞു. തങ്ങൾ കുതിരെയെയാണ് കടത്തുന്നതെന്ന് അവരോട് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അനധികൃതമായ പശു കടത്ത് ആരോപിച്ച് നയീമിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് യാസിർ പറഞ്ഞു. വെടിയുതിർത്ത ശേഷം സംഘം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യാസിർ പറയുന്നു.
സംഭവത്തിന് ശേഷം ജില്ലയിൽ പൊലിസ് ഇൻറർനെറ്റ് സേവനം വിഛേദിക്കുകയും പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിക്കുകയും ചെയ്തു. നയീം ഷായുടെ മൃതശരീരം കാശ്മീർ പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് നാൽപ്പത്തിനാലോളം പേരെയാണ് പശു സംരക്ഷർ കൊലപ്പെടുത്തിയത്.