ആസാദി മുദ്രാവാക്യം വീണ്ടും ചർച്ചയാക്കി സോയ അക്തറിന്‍റെ ​’ഗല്ലി ബോയ്’

By on

ഹൈദരാബാദ് സർവ്വകലാശാലയിൽ ജാതീയ വേർതിരിവിന് ഇരയായി രോഹിത് വെമുല എന്ന ​ദലിത്, ​ഗവേഷക വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ 2015 ‌ൽ രാജ്യത്താകെ ക്യാംപസുകളിൽ അലയടിച്ച പ്രക്ഷോഭ തരം​ഗത്തിൽ ദില്ലി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്നുയർന്നു കേട്ട മുദ്രാവാക്യമായിരുന്നു ആസാദി. ആസാദി മുദ്രാവാക്യത്തിന്‍റെ പേരിൽ രാജ്യദ്രോഹം ആരോപിച്ച് വിദ്യാർത്ഥി നേതാക്കളായ ഉമർഖാലിദ്, അനിർബൻ ഭട്ടാചാര്യ, കനയ്യ കുമാർ എന്നീ വിദ്യാർത്ഥി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു. അന്ന് ഉയർന്ന ആസാദി മുദ്രാവാക്യം രാജ്യമാകെ ചർച്ചയാവുകയും നിരവധി ഭാഷ്യങ്ങളുണ്ടാവുകയും ചെയ്തു. ഇന്ന് ആസാദി വീണ്ടും ചർച്ചയാവുന്നത് സോയ അക്ത‌ർ സംവിധാനം ചെയ്യുന്ന ​’ഗല്ലി ബോയ്’ എന്ന ചിത്രത്തിലൂടെയാണ്. കൽകി കൊച്ലീൻ, രൺവീർ സിം​ഗ്, ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ​’ഗല്ലി ബോയ്’.

മുംബൈ തെരുവുകളിലെ ഹിപ് ഹോപ് ​ഗായകരുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ​ഗല്ലി ബോയ് എന്ന ചിത്രം സോയ അക്തർ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയാകെ പടർന്ന് പിടിക്കുന്ന ഹിപ് ഹോപ്-റാപ് സം​ഗീത സംസ്കാരത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം.

മനുവാദത്തിനും, വർ​ഗീയതയ്ക്കും, ജൻമിത്വത്തിനും അസമത്വത്തിനും തുടങ്ങി സാമൂഹ്യ നീതിയ്ക്ക് വിഘാതമാകുന്ന എല്ലാ ആശയങ്ങൾക്കും എതിരായാണ് ആസാദിയുടെ വരികൾ ഇടിമുഴക്കമായി മാറിയത്. ആർ എസ് എസിനും മോദി സർക്കാരിനുമെതിരായ ഏറ്റവും ജനപ്രിയമായ പ്രക്ഷോ‌ഭ ഉപകരണമായും ആസാദി മാറുകയും ചെയ്തിരുന്നു. ​ഒരു മുഖ്യധാരാ ബോളിവുഡ് ചിത്രത്തിൽ ആസാദി മുദ്രാവാക്യം ഇടം പിടിച്ചു എന്നത് സമകാലിക സാഹചര്യത്തിൽ എറെ ശ്രദ്ധേയമായ കാര്യമാണ്.

ജെ എൻ യു പ്രക്ഷോഭത്തിൽ കനയ്യ കുമാർ വിളിച്ച മുദ്രാവാക്യം തന്നെയാണ് ​’ഗല്ല‌ി ബോയ്’ ലെ ​ഗാനത്തിന്‍റെ തുടക്കത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഡിവൈനും ഡബ് ശർമയുമാണ് ചിത്രത്തിലെ ആസാദി ​ഗാ‌നത്തിന്‍റെ വരികളും സം​ഗീതവും ഒരുക്കിയിരിക്കുന്നത്. യൂറ്റ്യൂബിൽ ഈ ​ഗാനത്തിന്‍റെ ലിറിക്സ് വിഡിയോ ലക്ഷക്കണക്കിന് ആ‌ളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്.

ഇന്ത്യൻ സ്ത്രീവാദ പ്രവർത്തകയും പൊതു പ്രവർത്തകയുമായ കംലാ ഭാസിനാണ് ആസ‌ാദി എന്ന കവിത ആദ്യമായി ഇന്ത്യയിൽ പൊതുവേദികളിൽ ഉപയോ​ഗിച്ചത്. പാകിസ്താനി സ്ത്രീവാദ പ്രസ്ഥാനങ്ങളിൽ നിന്നാണ് കംലാ ഭാസിന് ആസാദിയുടെ മൂല വരികൾ ലഭിച്ചത് ‘മേരി ബഹനേ മാം​ഗേ ആസാദി’ എന്നായിരുന്നു പാകിസ്താനി മുദ്രാവാക്യത്തിന്‍റെ തുടക്കം. ബാക്കി വരികൾ മനോധർമ്മമനുസരിച്ച് ചേര്‍ത്ത് കംലാ ഭാസിൻ തന്‍റേതായ ഭാഷ്യം രൂപപ്പെടുത്തി. ‘മേരി ബഹനേ മാം​ഗേ ആസാദി, മേരി ബച്ചി മാം​ഗേ ആസാദി, നാരീ കാ നാരാ ആസാദി ( എന്‍റെ സഹോദരി‌മാർ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു, എന്‍റെ പുത്രിമാർ ‌സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു, സ്ത്രീയുടെ മുദ്രാവാക്യം സ്വാതന്ത്ര്യം) എന്ന് കംലാ ഭാസിൻ ആസാദി വിപുലപ്പെടുത്തി.

കംലാ ഭാസിന്‍

1991 ൽ കൊൽക്കത്തിയിൽ ജാദവ്പുർ സർവ്വകലാശാലയിൽ സ്ത്രീപഠന സമ്മേളനത്തിലാണ് കംലാ ഭാസിൻ ആസാദിയുടെ തന്റെ ഭാഷ്യം അവതരിപ്പിച്ചത്. പിന്നീട് പല പൊതുവേദികളിലും ആസാദിയുടെ വ്യത്യസ്ത വരികൾ കംല അവതരിപ്പിച്ചു. പ്രതിഷേധങ്ങളുടെ വിഷയം അനുസരിച്ച് വരികൾ മാറ്റി ആസാദി ഉപയോ​ഗിക്കാറുണ്ട് എന്ന് കംലാ ഭാസിൻ ഒു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചുരുകത്തിൽ ആസാദി എന്ന ഈണമാണ് വിപ്ലവകരമായ ആശയങ്ങളുടെ ചിറകായി മാറിയത്. ആ ഈണമാണ് ഇന്ന് ​ഗല്ലി ബോയിൽ ആരാധകരെ ത്രസിപ്പിക്കുന്നത്.

ആസാദി എന്ന ആധുനിക വിപ്ലവ ഈണം ഉണ്ടെങ്കിലും ജാതീയത, വംശീയത, മുതലാളിത്തം തുടങ്ങിയവയ്ക്കെതിരായ പ്രതിഷേധം കുടിയിരിക്കുന്ന ഹിപ് ഹോപ്-റാപ് സം​ഗീത സംസ്കാരം ഇന്ത്യയിൽ ഉയർന്നുവരുന്നതിന്റെ രാഷ്ട്രീയ പരിസരം ചിത്രത്തിലുണ്ടോ എന്ന ‌ത് കാത്തിരിന്നു കാണണം.

ആസാദി എന്ന ​ഗാനം ചിത്രത്തിൽ ഉപയോ​ഗിച്ചിരിക്കുന്നതിനെപ്പറ്റി ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രൺവീർ സിം​ഗും ആലിയ ഭട്ടും ഒരു ആഭിമുഖത്തിൽ ആസാദി ​ഗാനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയാൻ വിസമ്മതിച്ചത് എറെ ശ്രദ്ധേയമായിരുന്നു. താൻ അരാഷ്ട്രീയ വാദിയാണ് എന്നായിരുന്നു രൺവീർ സിം​ഗിന്‍റെ മറുപടി. ആസാദി ശക്തമായ ഈണമാണെന്നും രൺവീർ പറഞ്ഞു. ഒരു ചിത്രത്തിൽ മയക്കുമരുന്ന് ഉപയോ​ഗിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചാൽ യഥാർത്ഥത്തിൽ മയക്കുമരുന്ന് ഉപയോ​ഗിക്കുന്ന ആളാവണമെന്നില്ലല്ലോ എന്ന മറുപടി കൊണ്ടാണ് ആലിയ ഭട്ട് രാഷ്ട്രീയ‌ത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നും ഒഴിഞ്ഞത്.


Read More Related Articles