കെ.എം ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചു

By on

കെ.എം ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. കേസിൽ അപ്പീൽ പോകാൻ സാവകാശം അനുവദിക്കണമെന്ന ഷാജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.

ഒരുമാസത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്ന് ഷാജി ആവശ്യപ്പെട്ടെങ്കിലും രണ്ടാഴ്ച സാവകാശം ആണ് കോടതി അനുവദിച്ചത്. കോടതി ചിലവിന് 50,000 രൂപ കെട്ടി വെയ്ക്കാനും ഉത്തരവായി.

ഇന്ന് രാവിലെയാണ് വർഗീയ വിഭജനം നടത്തിയാണ് ഷാജി ഇലക്ഷനിൽ ജയിച്ചത് എന്ന എതിർ സ്ഥാനാർഥി നികേഷ് കുമാറിന്റെ പരാതിയിൽ ഹൈക്കോടതി ഷാജിയുടെ എംഎൽഎ പദവി അയോഗ്യനാക്കിയത്.


Read More Related Articles