കെ. എം. ഷാജിയെ ഹെക്കോടതി അയോഗ്യനാക്കി.

By on

അഴിക്കോട് എംഎൽഎ ആയിരുന്ന കെ. എം. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എം. വി. നികേഷ് കുമാർ നൽകിയ ഹർജിയിലാണ് കോടതി നടപടി. അഴിക്കോട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്താനും അയോഗ്യനാക്കിയ ഉത്തരവ് സംബന്ധിച്ച തുടർ നടപടി കൈക്കൊള്ളാൻ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തി എന്ന നികേഷ് കുമാറിന്റെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

നികേഷ് കുമാറിന് 50000 രൂപ കെ. എം. ഷാജി നൽകണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം താനെന്ന എംഎൽഎ ആയി തന്നെ അംഗീകരിക്കണം എന്ന എം വി നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് ആറ് വര്ഷത്തേയ്ക്കാണ് ഷാജിക്ക് വിലക്കുള്ളത്.


Read More Related Articles