സ്ത്രീകളുടെ വ്രതകാലം 21 ദിവസമായി ചുരക്കണമെന്നാവശ്യപെട്ട ഹർജി തള്ളി

By on

സ്ത്രീകളുടെ വ്രതകാലം 21 ദിവസമായി ആയി ചുരുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളി. ഇതു സംബന്ധിച്ചു തന്ത്രിക്കു നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യം ഉണ്ടയിച്ചിരുന്നു. എന്നാൽ ഇത്തരം നിർദ്ദേശം തന്ത്രിക്കു നൽകാൻ നിയമപരമായി അധികാരമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. എം.കെ. നാരായണൻ പോറ്റിയാണ് ഹർജിസമർപ്പിച്ചത്. ഹർജിക്കാരനോടു സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജിയിൽ അന്തിമ തീരുമാനം വരുന്നതുവരെ ശബരിമലയിൽ സ്ത്രീ പ്രവേശം തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ വരുന്ന ഹർജി പരിഗണിക്കാൻ തങ്ങൾക്ക് അധികാരം ഇല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശത്തിനു വിരുദ്ധമായി നിലപാടെടുക്കാൻ ഹൈക്കോടതിയ്ക്ക് കഴിയില്ലെന്നും ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിലും ഹർജി നൽകിയിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി.


Read More Related Articles