കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മജീദ് മജീദിയുടെ മുഹമ്മദ് പ്രദർശനം റദ്ദാക്കി; ചിത്രം എപ്പോൾ കാണിക്കുമെന്ന് മജീദിയുടെ ചോദ്യം

By on

23 ആമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുപ്രസിദ്ധ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ മുഹമ്മദ്-ദ മെസഞ്ജർ ഓഫ് ​ഗോഡ് എന്ന ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കി. ഇന്ന് രാത്രി 10.30 യ്ക്ക് തീരുമാനിക്കപ്പെട്ടിരുന്ന പ്രദർശനമാണ് റദ്ദാക്കിയത്. ചിത്രത്തിന് സെൻസർ അനുമതി ലഭ്യമല്ലാത്തതിനാൽ മുഹമ്മദ് ദ മെസഞ്ജർ ഓഫ് ​ഗോഡ് എന്ന ചിത്രത്തിന്റെ തീരുമാനിക്കപ്പെട്ടിരുന്ന പ്രദർശനം റദ്ദാക്കിയതായി ഐഎഫ്എഫ്കെയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് അറിയിക്കുന്നു.

അതേസമയം ഇന്ന് നടന്ന സംവാദത്തിൽ ചിത്രത്തി സംവിധായകൻ മജീദി മജീദി തന്റെ ചിത്രം ഇന്നല്ലേ എന്ന് ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോളിനോട് ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി പറയാൻ അവർക്ക് കഴിഞ്ഞില്ല. ചിത്രത്തിന്‍റെ പ്രദർശനത്തിന് മുൻപ് ചിത്രത്തിന്റെ തിരക്കഥ സമർപ്പിക്കാൻ കേന്ദ്ര സെൻസർ ബോഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി വൈകുന്നേരമായിട്ടും ലഭിച്ചില്ല. ഇതാണ് നേരത്തെ തീരുമാനിച്ചിരുന്ന തരത്തിൽ പ്രദർശനം നടത്താൻ കഴിയാത്തതിന് കാരണം.

ഗോവയിൽ‌ നടന്ന ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയിലും മുഹമ്മദിന് പ്രദർശനാനുമതി കേന്ദ്ര സർക്കാർ നൽകിയിരുന്നില്ല. അതേസമയം ചലച്ചിത്രമേളകളിൽ സെൻസർ അനുമതി എന്നത് മേളകളുടെ അന്തസത്തയും പ്രസക്തിയും ചോർത്തിക്കളയുന്ന സങ്കൽപ്പമല്ലേ എന്ന ചലച്ചിത്രപ്രേമികളുടെ ചോ​ദ്യത്തിനും മേളയുടെ സംഘാടകർക്ക് മറുപടിയില്ല.


Read More Related Articles