ഇന്ത്യൻ മാധ്യമങ്ങൾ ചെറിയ കാര്യങ്ങൾക്ക് എരിവ് കയറ്റി; വിങ് കമാന്‍ഡര്‍ അഭിനന്ദൻ
ഇന്ത്യൻ മാധ്യമങ്ങൾ യുദ്ധവാർത്ത കെെകാര്യം ചെയ്ത രീതിയെ തള്ളിപ്പറഞ്ഞ് പെെലറ്റ് അഭിനന്ദൻ വർധമാൻ. ഇന്ത്യയിലേക്ക് അയക്കപ്പെടും മുമ്പ് പാകിസ്താൻ ആർമിക്ക് നൽകിയ പ്രസ്താവനയിലാണ് അഭിനന്ദൻ വർധമാൻ ഇന്ത്യൻ മാധ്യമങ്ങളെക്കുറിച്ച് പരാമർശിച്ചത്.
ഇന്ത്യൻ മാധ്യമങ്ങൾ എപ്പോഴും കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളെ പോലും അത്രയേറെ തീ പിടിപ്പിച്ച്, എരിവ് ചേർത്ത് ജനങ്ങളിൽ വിഭ്രാന്തിയുണ്ടാക്കുന്ന രീതിയിലാണ് ഇന്ത്യൻ മാധ്യമങ്ങൾ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്തത് എന്നാണ് അഭിനന്ദൻ മാധ്യമങ്ങളെപ്പറ്റി പറയുന്നത്.