തന്ത്രികൾ പടിയിറങ്ങുക, ശബരിമല മലയരയർക്ക്; യുവതീപ്രവേശനത്തോടെ അവകാശ സമരം ശക്തമാകുന്നു

By on

ബിന്ദു, കനക ദുർ​ഗ എന്നീ യുവതികൾ പ്രവേശിച്ചതോടെ ശബരിമലയിൽ നടയടച്ച് ശുദ്ധികലശം നടത്തിയത് നിയമലംഘനമാണെന്നും തന്ത്രികൾ പടിയിറങ്ങി മലയരയ വിഭാ​ഗത്തിന്റെ പൂജാധികാരം തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ദളിത് ആ​ദിവാസി അവകാശപ്രവർ‍ത്തകർ ആരംഭിച്ച ക്യാംപെയ്ൻ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാകുന്നു. ശബരിമല ശുദ്ധികലശ നടപടി നിയമലംഘനം ആണ് എന്നും തന്ത്രിക്കെതിരെ എസ് സി എസ് ടി അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

സന്നിധാനത്ത് പ്രവേശിച്ചതിന്റെ പേരിൽ ശബരിമല നടയടച്ച് ഭരണഘടനാ ലംഘനം നടത്തുകയും ശുദ്ധികലശം നടത്തി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

“ഭരണഘടന നൽകിയ അവകാശങ്ങളെ ഉയർത്തി പിടിച്ചു കൊണ്ട് മല ചവിട്ടിയ ബിന്ദുവിനും കനകദുർഗ്ഗക്കും പിന്തുണ. ശബരിമല ശുദ്ധികലശ നടപടി നിയമ ലംഘനം. തന്ത്രിമാർ മലയിറങ്ങട്ടെ…. ശബരിമല നടയടച്ച് ഭരണഘടനാ ലംഘനം നടത്തിയ തന്ത്രിയെ പുറത്താക്കുക, പൂജാവകാശം മലയരയർക്ക് വിട്ടുകൊടുക്കുക.”

#RemoveBrahminThanthri
#sackthanthri
#Bringbackmalaaraya
എന്നീ ഹാഷ്ടാ​ഗുകളിലാണ് പോസ്റ്റുകൾ.


Read More Related Articles