രഹന ഫാത്തിമയെ സമുദായത്തിൽ നിന്ന് പുറത്താക്കിയെന്ന് ജമാഅത്ത് കൌണ്‍സില്‍

By on

കഴിഞ്ഞ ദിവസം മലകയറിയ രഹന ഫാത്തിമയെ സമുദായത്തിൽ നിന്ന് പുറത്താക്കിയതായി മുസ്ളീം ജമാ അത്ത് കൗൺസിലിന്‍റെ വാര്‍ത്താ കുറിപ്പ്. ലക്ഷോപലക്ഷം ആളുകളുള്ള ഹൈന്ദവ സമൂഹത്തിന്‍റെ വിശ്വാസ ആചാരാനുഷ്ഠനങ്ങളെ ലംഘിച്ച് ശബരിമല കയറുകയും നഗ്‌ന ചിത്രങ്ങളിൽ ഉൾപ്പടെ അഭിനയിക്കുകയും ചുംബന സമരത്തിൽ പങ്കെടുക്കുകയും ചെയ്ത രഹനയ്ക്ക് സമുദായത്തിന്‍റെ പേര് ഉപയോഗിക്കാൻ യാതൊരു അവകാശവും ഇല്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

രഹന ഫാത്തിമയെ കൂടാതെ കുടുംബാംഗങ്ങളെയും മഹല്ല് കമ്മറ്റിയിൽ നിന്ന് പുറത്താക്കാൻ മുസ്ളീം ജമാ അത്ത് കൗൺസിലിന്‍റെ സംസ്ഥാന സെക്രട്ടറി എ. പൂക്കൂഞ്ഞ് എറണാകുളം സെൻട്രൽ മുസ്‌ലിം ജമാത്തിനോട് ആവശ്യപ്പെട്ടു. മതവികാരം വൃണപ്പെടുത്തിയതിന് രഹന ഫാത്തിമക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും പൂക്കൂഞ്ഞ് ആവശ്യപ്പെട്ടു. കൂടാതെ ഐജി ശ്രീജിത്ത് പൊലീസ് മാനുവലിനെതിരെ പ്രവർത്തിച്ചുവെന്നും അച്ചടക്കലംഘനമാണ്  ഐജി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സേന വിഭാഗത്തിൽ പെടാത്തവർക്ക് പൊലീസ് യൂണിഫോം നൽകിയതിനെയും കേരളം മുസ്ളീം ജമാ അത്ത് കൗൺസിൽ വിമർശിച്ചു.


Read More Related Articles