ജഡ്ജിയുടെ ഭാര്യയെയും മകനെയും വെടിവെച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ; ഭാര്യ കൊല്ലപ്പെട്ടു

By on

ഹരിയാനയിൽ നഗരമധ്യത്തിൽ ശനിയാഴ്ച വൈകുന്നേരം സുരക്ഷാ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ജഡ്ജിയുടെ ഭാര്യ ഋതു കൊല്ലപ്പെട്ടു. ജഡ്ജിയുടെ മകൻ ധ്രുവ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു. ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. ഗുഡ്ഗാവ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കൃഷ്ണന്‍കാന്ത് ശര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ മഹിപാലാണ് വെടിവെച്ചത്.

ആദ്യം ഋതുവിനു നേര്‍ക്കാണ് മഹിപാല്‍ സിങ് വെടിയുതിര്‍ത്തത്. പിന്നീട് ധ്രുവിനെയും വെടിവയ്ക്കുകയും കാറിനുള്ളിലേക്ക് വലിച്ചിടാനും ശ്രമിച്ചു. എന്നാല്‍ ഇതിന് സാധിക്കാതെ വന്നതോടെ ഋതുവിനെയും ധ്രുവിനെയും മാര്‍ക്കറ്റില്‍ തന്നെ ഉപേക്ഷിച്ച് അതേ കാറില്‍ കയറി മഹിപാല്‍ സിങ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ജഡ്ജിയെ ഫോണില്‍ വിളിച്ച് ഭാര്യയെയും മകനെയും വെടിവച്ചിട്ടിട്ടുണ്ടെന്നു മഹിപാല്‍ പറഞ്ഞു. പിന്നാലെ പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഇയാള്‍ അവിടെയും വെടിയുതിര്‍ത്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മഹിപാല്‍ കടന്നുകളയുകയായിരുന്നു. രണ്ടുവര്‍ഷമായി ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മഹിപാല്‍ സിങ്. ഇയാളെ പിന്നീട് ഫരീദാബാദില്‍നിന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.


Read More Related Articles