ബന്ധു നിയമന വിവാദത്തിൽ കെ. ടി. അബീദ് രാജി വെച്ചു

By on

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി. അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് രാജിവെച്ചു.

പാവപ്പെട്ടവരെ സേവിക്കുക എന്ന ആഗ്രഹത്തോടെയാണ് പദവി ഏറ്റെടുത്തത്. എന്നാല്‍ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായത്. അതിനാല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മുന്‍ തസ്തികയിലേക്ക് തിരികെ പോകാന്‍ അനുമതി നല്‍കണമെന്നും രാജി കത്തില്‍ ആവശ്യപ്പെടുന്നു.

കെ. ടി. ജലീൽ ബന്ധു നിയമനം നടത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് അധ്യക്ഷൻ പി. കെ. ഫിറോസ് ആണ് ആദ്യം രംഗത്തു വന്നത്.


Read More Related Articles