അന്യമതസ്ഥർ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്ന് ക്ഷേത്രത്തിന്റെ നടയടച്ചു

By on

അന്യമതസ്ഥർ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന സംശയത്തെ തുടർന്ന് ക്ഷേത്രത്തിന്റെ നടയടച്ചു. തന്ത്രിയുടെ നിർദേശ പ്രകാരമാണ് നടയടച്ചത്. വെള്ളിയാഴ്ചയാണ് ഇത്തരമതത്തിൽ പെടുന്നവർ ക്ഷേത്രത്തിൽ പ്രവേശിച്ചുവെന്ന് കണ്ടെത്തിയത്. ക്ഷേത്രത്തിനകത്തു മൊബൈൽ ഫോണിനു വിലക്കുണ്ടെന്നിരിക്കെ, സുരക്ഷാ മുന്നറിയിപ്പുള്ള ചില സ്ഥലങ്ങളിൽ കയറി ഇവർ മൊബൈൽ ഫോണിൽ ചിത്രം പകർത്തിയതായും കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച്ച മുതലുള്ള പൂജകൾ ഇനി ചെയ്യുകയും ശേഷം ശുദ്ധി കലശം നടത്തിയതിനും ശേഷം മാത്രമാണ് നട തുറക്കുകയുള്ളു. അഹിന്ദുക്കളായവർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം.


Read More Related Articles