ഡോക്ടർ കഫീൽ ഖാനെ വീണ്ടും അറസ്റ്റ് ചെയ്തു

By on

ഉത്തർപ്രദേശിലെ ​ഗൊരഖ്പുരിൽ സർക്കാർ‌ മെഡിക്കൽ കോളജിൽ സർക്കാർ അനാസ്ഥമൂലം ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിൽ സ്വന്തമായി പ്രാണവായു എത്തിച്ചതിന് അറസ്റ്റിലായ ഡോക്ടർ കഫീൽ ഖാനെ ബിജെപി സർക്കാർ പിന്നെയും അറസ്റ്റ് ചെയ്തു. കഫീൽ ഖാന്റെ സഹോദരനാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്. ബഹറായിച്ചിൽ ശിശുമരണം നടന്ന സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അജ്‍ഞാത കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയതായാണ് വിവരം. ബഹറായിച്ച് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ 45 ദിവസത്തിനിടെ 71 ശിശുക്കളാണ് വേണ്ട ചികിത്സ കിട്ടാതെ മരിച്ചത്.

ഉത്തർപ്രദേശ് പൊലീസിന്റെ ഗുണ്ടാരാജിനെതിരെ എല്ലാവരും ശബ്ദമുയർത്തണം എന്ന് ഡോക്ടർ കഫീൽ ഖാന്റെ ഭാര്യ ഡോ. ഷബ്‌സ് കഫീൽ ഖാൻ പറഞ്ഞു. മാധ്യമങ്ങൾ ഈ വിഷയത്തെ പൊതുശ്രദ്ധയിൽ എത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് സഹോദരി സീനത്ത് ഖാൻ പറഞ്ഞു


Read More Related Articles