ഗോഹത്യ ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കൾക്ക് മേൽ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് ചുമത്തി കോൺ​ഗ്രസ് സർക്കാർ

By on

ഗോഹത്യ ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളുടെ പേരിൽ‌ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് ചുമത്തി മധ്യപ്രദേശിലെ കോൺ​ഗ്രസ് സർക്കാർ. ഷക്കീൽ, അസം, നദീം എന്നിവരെയാണ് ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ​ഗോഹത്യ ആരോപിച്ച് ദേശീയ സുരക്ഷാ നിയമ പ്രകാരം രാജ്യത്ത് കേസ് രജിസ്റ്റർ ചെയ്യുന്നത്.

ഖാൺ‍ഡ്വയിലാണ് സംഭവം. ​ഗോഹത്യ നടന്നു എന്ന് വിവരം കിട്ടിയതനുസരിച്ച് ഘട്കാലി ​ഗ്രാമത്തിൽ നടത്തിയ റെയ്ഡിൽ നിന്നും ​ഗോഹത്യക്ക് ഉപയോ​ഗിച്ച കത്തിയും ബീഫും കണ്ടെടുത്തു എന്നും റെയ്ഡിന് ശേഷം ഇവർ ഒളിവിൽ പോയെന്നും ശനിയാഴ്ച ഇവരെ അറസ്റ്റ് ചെയ്തെന്നും മൊഘാട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഭരണകൂടത്തിന് തോന്നുന്ന ഏതൊരാളെയും അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ ഇടുന്ന ഈ നിയമപ്രകാരം ഒരു വർഷം തടവാണ് ശിക്ഷ.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കോൺ​ഗ്രസും ബിജെപിയുടെതിന് സമാനമായ നിലപാടാണ് ​ഗോരക്ഷ വിഷയത്തിൽ സ്വീകരിച്ചത്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി ഓരോ പഞ്ചായത്തിലും ​ഗോശാലകൾ നിർമ്മിക്കുമെന്നും കോൺ​ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ​ഗോരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ കെെക്കൊള്ളുമെന്ന് ജില്ല, പൊലീസ് ഭരണാധികാരികൾക്ക് മുഖ്യമന്ത്രി കമൽ നാഥ് നിർദ്ദേശം നൽകിയിരുന്നു. ഇത്തരം നടപടികൾ തുടരുമെന്ന് കോൺ​ഗ്രസ് വക്താവ് ജെപി ധനോരിയ പറഞ്ഞു.


Read More Related Articles