നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ ആക്രമണം, ഡ്രെെവർക്കും യാത്രക്കാർക്കും ​ഗുരുതര പരിക്ക്

By on

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ സംഘപരിവാർ ആക്രമണം. കല്ലേറിൽ ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ചെന്നിടിച്ചു. ബസ് ഡ്രെെവർക്ക് ​ഗുരുതര പരിക്കുണ്ട്. യാത്രക്കാർക്കും പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് നിറയെ ആളുമായി വന്ന ബസാണ് ആക്രമിക്കപ്പെട്ടത്. രാത്രി 10:20 നാണ് കല്ലേറുണ്ടായത്. പള്ളിച്ചൽ, ബാലരാമപുരം, നെയ്യാറ്റിൻകര ആശുപത്രി ജങ്ഷൻ എന്നിവിടങ്ങളിലും കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.


ശബരിമല യുവതി പ്രവേശനത്തിന്റെ പേരിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ സംഘപരിവാർ പ്രവർത്തകർ തെരുവിലിറങ്ങുകയും ഉച്ചയോടെ സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലായി കടകൾ അടപ്പിക്കുകയും മുസ്ലീങ്ങളുടെ കടകൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. യുവതീപ്രവേശനത്തെ അഭിവാദ്യം ചെയ്ത സ്ത്രീകളടക്കമുള്ളവരെ കോഴിക്കോട് അഞ്ഞൂറോളം ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയും ചെയ്തിരുന്നു.

video credit-Shahu Ambalath


Read More Related Articles