‘’അയാം സോറി അയ്യപ്പാ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ…’’ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി തമിഴ് ബാന്റിന്റെ പാട്ട്

By on

തമിഴ് മ്യൂസിക് ബാന്റിന്റെ ശബരിമല സ്ത്രീ ദർശനവുമായി ബന്ധപ്പെട്ട ഗാനം വൈറലാകുന്നു. പാ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാനം ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയിലവതരിപ്പിച്ച ഗാനമാണ് വൈറലാകുന്നത്.
പാ രഞ്ജിത്തിന്റെ തന്നെ ബാന്റായ കാസ്റ്റ് ലെസ് ബാന്റ് അവതരിപ്പിപിച്ച ‘അയാം സോറി അയ്യപ്പാ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ’ എന്നു തുടങ്ങുന്ന ഗാനമാണ് വൈറലാകുന്നത്.  പാട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വലിയ ചർച്ചയ്ക്ക് തുടക്കമിടുകയും ചെയ്തു.


19 പേരടങ്ങിയ സംഘമാണ് ബാന്റിലുള്ളത്. എഴുത്തുകാരനായ സി. ഇയോതൈതസ് ഉപയോഗിച്ച ജാതി ഇല്ലാത്ത തമിഴ് ജനത എന്ന പ്രയോഗത്തില്‍ നിനാണ് ബാന്റിന് ‘കാസ്‌റ്റ്‌ലെസ് കലക്ടീവ്’ എന്ന പേര് നല്‍കിയിരിക്കുന്നത്.

ജാതിയും മതവും ഇല്ലാത്ത സമത്വ ലോകത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി ചെന്നൈ മൈലാപ്പൂരിലാണ് നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിൽ വാനം ഫെസ്റ്റ് നടന്നത്. ഇതേ ലക്ഷ്യത്തോടെ തന്നെയാണ് കാസ്റ്റ് ലെസ് മ്യൂസിക് ബാന്റ രൂപീകരിച്ചതും.


Read More Related Articles