ദലിത് സ്ത്രീയുടെ ക്ഷേത്ര പ്രവേശനം തടഞ്ഞ് സർക്കാർ; സുപ്രീംകോടതി വിധി ലംഘനം ഇന്നും

By on

ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള സ്ത്രീകളുടെ സന്ദർശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി ഇന്നും ലംഘിച്ച് സംസ്ഥാന സർക്കാർ. ശബരിമല സന്ദർശനത്തിന് എത്തിയ ദലിത് ഫെ‍ഡറേഷൻ നേതാവായ ചാത്തന്നൂർ സ്വദേശിയ്ക്കാണ് സർക്കാർ പ്രവേശനം അനുവദിക്കാതിരുന്നത്. മഞ്ജുവിന്റെ പേരിൽ കേസുണ്ടെന്ന കാരണം പറഞ്ഞാണ് ക്ഷേത്ര പ്രവേശനം പൊലീസ് തടഞ്ഞത്. തുടർന്ന് ഇവർ പമ്പയിൽ നിന്നും മടങ്ങിപ്പോയി. അതേസമയം ശബരിമല കയറാനെത്തിയ മഞ്ജുവിന്‍റെ വീടിനു നേരെ ആക്രമണമുണ്ടായി.

ഇതിനിടെ ശബരിമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നിരോധനാജ്ഞ നട അടയ്ക്കുംവരെ നീട്ടി. പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം.ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ പൊലീസ് ജാഗ്രതയിലാണ്. സന്നിധാനത്തു യുവതികൾ വന്നാല്‍ നടയടയ്ക്കുമെന്ന കണ്ഠര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയുടെ ലംഘനമാണെന്നു ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ് പറഞ്ഞു.


Read More Related Articles