ജയ് ശ്രീരാം ചൊല്ലാത്തതിന് ഉത്തര്‍പ്രദേശില്‍ യൂറോപ്യന്‍ യുവാവിനെ കത്തി കൊണ്ട് വരഞ്ഞു

By on

‘ജയ് ശ്രീരാം’ ഏറ്റു ചൊല്ലാത്തതിന് ഉത്തർപ്രദേശിൽ വിദേശത്തു നിന്നുള്ള യുവാവും അക്രമിക്കപ്പെട്ടു. ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഗോവർധൻ ഏരിയയിൽ പരികർമ മാർഗ്ഗിൽ ചൊവ്വാഴ്ചയാണ് സംഭവം. ലാത്വിയയിൽ നിന്നെത്തിയ സഞ്ചാരിയായ ജെമിട്രിസ് ആണ് പരികർമ മാർഗ്ഗിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കെ ആക്രമണത്തിനിരയായത്.

“ലാത്വിയൻ പൗരൻ ജെമിട്രിസ് ഒരു ഇന്ത്യൻ പര്യടനത്തിലായിരുന്നു. ഇന്ന് രാവിലെ രാധകുണ്ടയിൽ പ്രാർത്ഥിക്കുമ്പോൾ തദ്ദേശിയനായ ഋഷി എന്ന യുവാവ് അദ്ദേഹത്തെ കത്തി ഉപയോഗിച്ച് കഴുത്തിൽ വരഞ്ഞു.” സബ്രംഗ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇന്ദ്രജിത് സിംഗ് ഉടൻ തന്നെ അദ്ദേഹത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ എത്തിച്ചു. എന്നാൽ മുറിവ് സാരമുള്ളതല്ലെന്ന് ഡോക്ടർ അറിയിച്ചു. അക്രമി അറസ്റ്റിലായതായും, കൂടുതൽ അന്വേഷണത്തിൽ പ്രതി വിദേശ യാത്രികനെ രാമനാമത്തോടെ അഭിവാദ്യം ചെയ്തപ്പോൾ പ്രത്യഭിവാദ്യം ചെയ്യാതിരുന്നതാണ് അക്രമിയെ ചൊടിപ്പിച്ചതെന്ന് മനസ്സിലായതായും സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.


Read More Related Articles