ഷഹീൻ ബാഘ് പ്രക്ഷോഭത്തിന് നേരെ വെടിവയ്പ്; ഈ രാജ്യത്ത് ഹിന്ദുക്കൾ മാത്രം മതിയെന്ന് അക്രമി

By on

പൗരത്വ ഭേദ​ഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരായി ദില്ലിയിലെ ഷഹീൻ ബാഘിൽ നടക്കുന്ന പ്രതിഷേധത്തിനു നേരെ വെടിയുതിർത്ത് യുവാവ്. ജയ് ശ്രീ രാം എന്ന് വിളിച്ചുകാണ്ടാണ് അക്രമി വെടിവച്ചത്. ഈ രാജ്യത്ത് ഹിന്ദുക്കൾ മാത്രമേ വാഴൂ, മറ്റാരും ഉണ്ടാവില്ല എന്നും ഇയാൾ പറഞ്ഞു. അക്രമിയെ പൊലീസ് കീഴ്പ്പെടുത്തി. മൂന്ന് തവണയാണ് ഇയാൾ വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സെമി ഓട്ടോമാറ്റിക് പിസ്റ്ററളാണ് ഇയാൾ ഉപയോ​ഗിച്ചത്. ”ഞങ്ങൾ പെട്ടെന്ന് വെടിയൊച്ച കേട്ടു, അയാൾ ജയ് ശ്രീരാം വിളിച്ച് രണ്ട് റൗണ്ട് നിറയൊഴിച്ചു. പൊലീസ് തോട്ടു പിന്നിൽ തന്നെ ഉണ്ടായിരുന്നു. തോക്ക് പ്രവർത്തിക്കാതായപ്പോൾ അയാൾ ഓടി, വീണ്ടും വെടിവയ്ക്കാൻ ശ്രമിച്ചു, എന്നിട്ട് തോക്ക് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ നോക്കി. ഞങ്ങലിൽ ചിലരും പൊലീസും ചേർന്ന് അയാളെ കീഴ്പ്പെടുത്തി”.ദൃക്സാക്ഷി പറയുന്നു. ഇയാൾ ആകാശത്തേക്കാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു.
ജനുവരി 30 ന് ജാമിയ മിലിയ സർവ്വകലാശാലയിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് നേരെ 17 കാരൻ വെടിവച്ച സംഭവത്തിന് പിന്നാലെയാണ് ഷഹാൻ ബാഘിലും വെടിവയ്പ്പുണ്ടാവുന്നത്. നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് ആക്രോശിച്ചു കൊണ്ടാണ് അക്രമി അന്ന് വെടിവച്ചത്.


Read More Related Articles