പേരു ചോദിച്ചു മുസ്ലീമാണെന്ന് ഉറപ്പു വരുത്തിയ ശേഷം യുവാവിന് നേരെ വെടിവെച്ചു; സംഭവം ബിഹാറിൽ

By on

ബിഹാറിൽ മുസ്ലിം യുവാവിന് നേർക്ക് പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിച്ചു കൊണ്ട് വെടിയുതിർത്തു. ബിഹാറിൽ ബെഗുസാരായിയിൽ മുഹമ്മദ് ഖാസിമിന് നേരെയാണ് തോക്കുമായെത്തിയ യുവാവ് വെടിയുതിർത്തത്. വെടിയേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ തന്നെ സാമൂഹിക പ്രവർത്തകനായ മുഹമ്മദ് ആസിഫ് ഖാന്റെ ട്വിറ്റർ വഴിയാണ് സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തറിഞ്ഞത്.

 

മദ്യലഹരിയിൽ എത്തിയ അക്രമി മുഹമ്മദ് ഖാസിമിനോട് പേര് ചോദിക്കുകയും പേര് കേട്ടയുടനെ തന്നോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിക്കുകയും തനിക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നെന്ന് ഖാസിം മാധ്യമങ്ങളോട് പറഞ്ഞു. സമീപത്തുണ്ടായിരുന്നവർ ആരും തന്നെ സഹായത്തിനെത്തിയില്ലായെന്നും ഖാസിം പറഞ്ഞു.

ഡിറ്റർജന്റ് വിൽപ്പന നടത്തുന്ന ഖാസിം വ്യാപാര ആവശ്യത്തിന് കുംഭിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് അക്രമിയായ രാജിവ് യാദവിന്റെ പേരിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി ലോക്കൽ പൊലീസ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.


Read More Related Articles