കേരള പോലീസിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ മൈക്രോസോഫ്റ്റ് പഠന വിഷയമാക്കുന്നു

By on

കേരള പോലീസിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ മൈക്രോസോഫ്റ്റ് പഠന വിഷയമാക്കുന്നു.
പൊതുജനസമ്പർക്കത്തിനുള്ള പോലീസിന്റെ നവമാധ്യമ ഉപയോഗം, അതിന്റെ സ്വാധീനം എന്നിവ വിലയിരുത്തുന്ന ഗവേഷണത്തിന് ഇന്ത്യയിൽനിന്ന് തിരഞ്ഞെടുത്തത് കേരള പോലീസിനെയാണ്. ഫെയ്സ്ബുക്കിൽ കേരള പോലീസ് നടത്തി വരുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിന് കേരള പോലീസിന് ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാകും.

മൈക്രോസോഫ്റ്റ് ബെംഗളൂരു ഗവേഷണകേന്ദ്രത്തിനുകീഴിലാകും പഠനം നടക്കുക. ഇതിന്റെ ഭാഗമായി ഗവേഷക ദ്രുപ ഡിനി ചാൾസ് പോലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫീസർ ഐ.ജി. മനോജ് എബ്രഹാം, മീഡിയസെൽ ഉദ്യോഗസ്ഥർ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

ജനപ്രീതിയിൽ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് ന്യൂയോർക്ക് പോലീസ്, ക്വീൻസ് ലാൻഡ് പോലീസ് എന്നിവയെ പിന്നിലാക്കിയിരുന്നു. പോലീസ് സേനകളിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയാർജിച്ച ഫെയ്സ്ബുക്ക് പേജ് എന്ന നേട്ടവും കേരള പോലീസിനാണ്. പുതുവത്സരത്തിൽ 10 ലക്ഷം പേജ് ലൈക് എന്ന ലക്ഷ്യത്തിന് പൊതുജനസഹായം തേടിയ കേരള പോലീസിന് ആവേശകരമായ പിന്തുണയാണ് നവമാധ്യമങ്ങളിൽ ലഭിക്കുന്നത്.


Read More Related Articles