ചന്ദ്രശേഖര്‍ ആസാദിനെ ഹോട്ടലിൽ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

By on

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ മഹാരാഷ്ട്ര പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഭീമ കൊറേ​ഗാവ് ദളിത് വിജയദിവസത്തോട് അനുബന്ധിച്ച് ഡിസംബർ 29, 30 ദിവസങ്ങളിൽ യോ​ഗവും റാലിയും നടത്താൻ മുംബെെയിലെത്തിയതായിരുന്നു ചന്ദ്രശേഖർ ആസാദ്. ഇന്ന് ഉച്ചയോടെ മലാഡിലെ മണാലി ഹോട്ടലിൽ ചന്ദ്രശേഖറിനെ അനൗദ്യോ​ഗികമായി തടവിൽ വെക്കുകയും അതിന് ശേഷം പ്രതിഷേധം ശക്തമായപ്പോൾ ഹോട്ടലിൽ നിന്നും മാറ്റുകയും ചെയ്യുകയായിരുന്നു. ശിവാജി പാർക് പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരാണ് ചന്ദ്രശേഖറിനെ ഹോട്ടലിൽ നിന്നും കൊണ്ടുപോയത്.

ചന്ദ്രശേഖറിനെ അനൗദ്യോ​ഗികമായി തടവിലാക്കിയതിനെപ്പറ്റി ഒന്നും അറിയില്ല, ചന്ദ്രശേഖർ താമസിച്ച ഹോട്ടലിന് മുന്നിൽ തങ്ങളുടെ വാഹനങ്ങൾ നിർത്തുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നുമായിരുന്നു എസിപി രാജേഷ് പ്രധാന്‍റെ പ്രതികരണം എന്നും സബ്രം​ഗ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. യോ​ഗത്തിന് അനുമതി നിഷേധിച്ച പൊലീസ് സ്റ്റേഷനിൽ നിന്നും യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ല എന്നും സബ്രം​​ഗ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.


Read More Related Articles