സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനം, ബില്‍ നാളെ പാര്‍ലമെന്‍റില്‍
രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തീരുമാനിച്ച് നരേന്ദ്രമോദി സർക്കാർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സവർണർക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10% സംവരണം നടപ്പിലാക്കാനാണ് നീക്കം. എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള സവർണർക്ക് സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഭരണഘടന ഭേദഗതി ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനം, ആർട്ടിക്കിൾ 15, ആർട്ടിക്കിൾ 16 എന്നീ വകുപ്പുകളാണ് ഭേദഗതി ചെയ്യാൻ പോകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരമായി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും.