ആധിപത്യം ഉറപ്പിച്ച് ബാഴ്സ; റയലിന് വീണ്ടും തോൽവി

By on

ഗെറ്റാഫെ : സ്പാനിഷ് ലീഗിൽ ബാഴ്സലോണ വിജയ കുതിപ്പ് തുടരുന്നു. പുതുവർഷത്തിലെ ആദ്യ എവേ മത്സരത്തില്‍ ബാഴ്സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗറ്റാഫയെ പരാജയപ്പെടുത്തി.

സീസണിലുടനീളം മികച്ച ഫോം തുടരുന്ന ലയണൽ മെസ്സിയുടെ ബൂട്ടിൽ നിന്നാണ് ബാഴ്സലോണയുടെ ആദ്യ ഗോൾ പിറന്നത്. 20ആം മിനിറ്റിൽ ആർതുർ മെലോയുടെ പാസ് മനോഹരമായി മെസ്സി ഗോൾ വലയിൽ എത്തിക്കുകയായിരുന്നു.

39ആം മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ ബാഴ്സ മുന്നിലെത്തി. ആദ്യ പകുതി പിരിയുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ജെയിം മാറ്റയിലൂടെ ഗെറ്റാഫെ കളിയിലേക്ക് തിരിച്ചുവന്നെങ്കിലും രണ്ടാം പകുതി സമനിലയിൽ കലാശിച്ചതോടെ ബാഴ്സലോണ പോയിന്റ് പട്ടികയിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

അതേ സമയം, റയല്‍ മാഡ്രിഡ് സീസണിലെ ആറാം തോല്‍വി ഏറ്റുവാങ്ങി. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ സോസിഡാഡിനോട് പരാജയപ്പെട്ടത്. ഇതോടെ ബാഴ്സയുമായ പോയിന്റ് വ്യത്യാസം 10 ആയി. 18 കളികളിൽ നിന്ന് 40 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്. 35 പോയിന്റോടെ അത്ലറ്റികൊ മാഡ്രിഡും 33 പോയിന്റോടെ സെവിയ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.


Read More Related Articles