മുസ്ളീം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ; ഹർജി ഹെക്കോടതി തള്ളി

By on

മുസ്ളീം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാ സഭ ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളി. ശബരിമലയിലെ സ്ത്രീ വിവേചനം റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആണ് മുസ്ളീം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ ഹൈക്കോടതിയെ സമീപിച്ചത്.

ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും മുസ്ലീം സ്ത്രീകൾ ആരും പള്ളിയിൽ പ്രവേശിപ്പിക്കുന്നില്ല എന്ന് പരാതി നല്‍കിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് റിഷികേശ് റോയ്, എ.കെ.ജെ നമ്പ്യാര്‍ എന്നിവരടങ്ങിയെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

മുസ്ളീം സ്ത്രീകളെ പള്ളിയില്‍ കയറ്റാത്തത് ഭരണഘടനയുടെ 14,21 വകുപ്പുകളുടെ ലംഘനമാണെന്നും മക്കയിൽ സ്ത്രീകൾ പോകുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹിന്ദുമഹാസഭ ഹൈക്കോടതിയെ സമീപിച്ചത്.


Read More Related Articles