മലയാളിയായ ഐഎഎസ് ഉദ്യോ​ഗസ്ഥനും ഭാര്യയും യുവാവിനെ പൊലീസ് സ്റ്റേഷനിൽ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ വൈറലായി; നിഖിൽ നിർമലിന് നിർബന്ധിത അവധി

By on

ഭാര്യയുടെ ഫോട്ടോയിൽ മോശം കമന്റ് ചെയ്തുവെന്നാരോപിച്ച് മലയാളി ഐഎഎസ് ഉദ്യോ​ഗസ്ഥനും പശ്ചിമബം​ഗാളിലെ അലിപുർദ്വാറിലെ ജില്ലാ മജിസ്റ്റ്രേറ്റ് നിഖിൽ നിർമൽ പൊലീസ് സ്റ്റേഷനിൽവച്ച് ഒരു യുവാവിനെ തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. പൊലീസുകാർ നോക്കിനിൽക്കെയാണ് മർദ്ദനം. കൊച്ചി കടവന്ത്ര സ്വദേശിയാണ് നിഖിൽ നിർമൽ. വിഡിയോ വൈറലായതിനെ തുടർന്ന് ജനുവരി 16 വരെ അവധിയിൽ പോകാൻ നിഖിൽ നിർമ്മലിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. അലിപുർദൗർ ജില്ലിയിലെ ജില്ലാ മജിസറ്റ്രേറ്റിന്റെ ചുമതല അഡീഷനൽ ജില്ലാ മജിസ്റ്റ്രേറ്റ് ചിരംബ്ജ് ​ഘോഷ് വഹിക്കും.

ഫാലാകാടാ പൊലീസ് സ്റ്റേഷന്റെ ഉള്ളിലാണ് നിഖിൽ നിർമൽ ഐഎഎസും ഭാര്യയും ചേർന്ന് പ്രദേശവാസിയായ യുവാവിനെ അതിക്രൂരമായ മർദ്ദിച്ചത്.സ്റ്റേഷൻ ഇൻചാർജ് ഇൻസ്പെക്റ്റർ സൗമ്യജിത് റായിയുടെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം. ”നിന്നെ ഞാൻ വീട്ടിൽക്കയറി കൊല്ലും’ എന്നാണ് നിഖിൽ നിർമൽ യുവാവിനെ മർദ്ദിക്കുന്നതിനിടെ ഭീഷണിപ്പെടുത്തിയത്. തന്റെ ഭാര്യയുടെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റ് ചെയ്തുവെന്നാരോപിച്ചാണ് യുവാവിനെ നിഖിൽ നിർമ്മലും ഭാര്യയും സ്റ്റേഷനിലിട്ട് തല്ലിച്ചതച്ചത്.
അതേസമയം യുവാവിനെതിരെ നിഖിൽ നിർമലോ ഭാര്യ നന്ദിനി കൃഷ്ണനോ പരാതിയൊന്നും നൽകിയിരുന്നില്ല എന്നതും ശ്രദ്ധേയമായി. ‘ആർക്ക് വേണ്ടിയാണ് നീ ഫോട്ടോയിൽ കമന്റ് ചെയ്തത്’ എന്ന നന്ദിനി ചോദിക്കുന്നതും വിഡിയോയിൽ കേൾക്കാം. വിനോദ് സർക്കാർ എന്ന യുവാവിനെയാണ് ഇരുവരും ചേർന്ന് മർദ്ദിച്ചത്. 1000 രൂപ കെട്ടിവച്ച വിനോദ് സർക്കാരിനെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.


Read More Related Articles