റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ച് മരണം

By on

റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ദുരന്ത രക്ഷ സേന സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. മരണ സംഖ്യ ഉയരാനാണ്‌ സാധ്യത. അപകടത്തെക്കുറിച്ച് റയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപം ആണ് ആറു ബോഗികൾ പാളം തെറ്റിയത്. എന്നാൽ ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. റയിൽവേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലൊഹാനി സംഭവ സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.


Read More Related Articles