
ലൈംഗികാരോപണത്തെ തുടർന്ന് എൻഎസ്‌യുഐ ദേശീയ പ്രസിഡന്റ് രാജിവെച്ചു
ലൈംഗികാരോപണത്തെ തുടർന്ന് കോൺഗ്രസ് വിദ്യാർത്ഥി സംഘടന ദേശീയ അധ്യക്ഷൻ ഫെയ്റോസ് ഖാൻ രാജിവെച്ചു. രാജി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിച്ചതായി സ്ഥിരീകരിച്ചു. ജമ്മുകശ്മീരിൽ നിന്നുള്ള നേതാവാണ് ഫെറോസ് ഖാൻ.
ഛത്തീസ്ഗഡിൽ നിന്നുള്ള വനിതാ നേതാവും ഫെയ്റോസ് ഖാനെതിരെ രംഗത്ത് വന്നിരുന്നു. ലൈംഗിക പീഡനത്തിന് പുറമെ തനിക്ക് വധഭീഷണിയും ഉണ്ടെന്നായിരുന്നു അവരുടെ വെളിപ്പെടുത്തൽ. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മൂന്നംഗ അന്വേഷണ കമ്മറ്റിയെ നിയോഗിച്ചിരുന്നു. തുടർന്നാണ് ഫെയ്റോസ് ഖാൻ രാജി വെക്കുന്നത്. കശ്മീരിൽ നിന്നുള്ള ആദ്യ എൻഎസ്‌യുഐ പ്രസിഡന്‍റ് കൂടിയായിരുന്നു ഫെയ്റോസ് ഖാൻ.
രാജ്യമെങ്ങും മീ റ്റൂ വെളിപ്പെടുത്തലുകൾ ശക്തമായിരുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്‍റെ ഒരു യുവ നേതാവ് ദേശീയ തലത്തിൽ നിന്ന് പുറത്ത് പോകുന്നത് എന്നത് വരും ദിവസങ്ങളിൽ കൂടതൽ രാഷ്ട്രീയ ചർച്ചകൾക്ക് ഇടവെക്കുന്നതാണ്.