ചെറിയ പെരുന്നാൾ:478 തടവുകാരെ ഒമാൻ സ്വതന്ത്രരാക്കുന്നു

By on

ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാനിൽ 478 തടവുകാരെ സ്വതന്ത്രരാക്കുന്നു. ഇതിൽ 240 പേർ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വിവിധ രാജ്യക്കാരായ വിദേശികളാണ്. ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിനെ ഉദ്ധരിച്ച് 478 തടവുകാർക്ക് മാപ്പുനൽകിയതായി റോയൽ ഒമാൻ പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

സൗദിയിലെ തുമൈർ എന്ന സ്ഥലത്ത് മാസപ്പിറവി കണ്ടതിനെ തുടർന്ന് സൗദിയും ഭൂരിപക്ഷം ഗൾഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. എന്നാൽ ഒമാനില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ മുപ്പത് നോമ്പ് പൂർത്തിയാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ മാസപ്പിറവി പ്രചരിച്ചുവെങ്കിലും, മാസപ്പിറവി രാജ്യത്ത് ദൃശ്യമാകാത്തതിനാൽ ബുധനാഴ്ച ആയിരിക്കും പെരുന്നാൾ എന്ന് ഇസ്ലാം മതനേതാക്കൾ അറിയിച്ചു.


Read More Related Articles