തൂത്തുക്കുടി കൂട്ടക്കൊലയുടെ ഒന്നാം വാർഷികം, കൂടംകുളം സമരനേതാവ് എസ്പി ഉദയകുമാർ കരുതൽ തടവിൽ

By on

തൂത്തുക്കുടിയിൽ കോർപ്പറേറ്റ് വേദാന്തയുടെ സ്റ്റെറിലെെറ്റ് പ്ലാന്‍റിനെതിരെ നടന്ന ജനകീയ പ്രതിഷേധത്തിലേക്ക് നടത്തിയ പൊലീസ് വെടിവെപ്പിന് ഇന്ന് ഒരു വർഷം തികയുന്നു. 13 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോ​ഗിക കണക്കുകൾ. പ്രതിഷേധ ദിനത്തില്‍ കൂടംകുളം ആണവവിരുദ്ധ സമരനേതാവ് എസ്പി ഉദയകുമാറിനെ അറസ്റ്റ് ചെയ്തു. തൂത്തുക്കുടി കൂട്ടക്കൊലയുടെ വാര്‍ഷിക പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കുന്നതിന് വേണ്ടിയാണ് ഉദയകുമാറിനെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം.

നാ​ഗർകോവിൽ പൊലീസ് സ്റ്റേഷനിലാണ് ഉദയകുമാറിനെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ പൊലീസ് ഉദയകുമാറിന്റെ വീട് വളഞ്ഞിരുന്നു. കൂടംകുളം ആണവ നിലയത്തിനെതിരായ സമരത്തിന്റെ ഭാ​ഗമായി ഉദയകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പച്ചെെ തമിഴകം പാർട്ടിയുടെ മറ്റ് ചില പ്രവർത്തകരും കരുതൽ തടങ്കലിലാണ്.


Read More Related Articles