ജയ് ശ്രീ രാം, വന്ദേമാതരം വിളികൾക്ക് മറുപടിയായി ജയ് ഭീമിൽ സത്യപ്രതിജ്ഞ പൂർത്തിയാക്കി ഒവൈസി

By on

ബിജെപി സാമാജികർ ഉയർത്തിയ ‘ജയ് ശ്രീരാം, വന്ദേമാതരം’ വിളികൾക്ക് മറുപടിയായി ഹൈദരബാദ് എംപിയും മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമിൻ നേതാവുമായ അസദുദ്ദീൻ ഒവൈസി ‘ജയ് ഭീം ത്കബീർ അള്ളാഹു അക്ബർ ജയ് ഹിന്ദ്’ പറഞ്ഞ് സത്യപ്രതിഞ്ജ പൂർത്തിയാക്കി.

സഭയുടെ നടുത്തളത്തിലേക്ക് ഒവൈസി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ തന്നെ ബിജെപി എംപിമാർ ഭാരത് മാതാ കീ ജയ്, ജയ് ശ്രീരാം, വന്ദേമാതരം എന്ന് വിളിക്കുന്നുണ്ടായിരുന്നു. വിളിച്ചോളൂ എന്ന അർത്ഥത്തിൽ കൈകൾ കൊണ്ട് ആം​ഗ്യം കാട്ടി ഒവൈസി സത്യപ്രതിഞ്ജയ്ക്കായി ഒരുക്കിയ വേദിയിലേക്ക് നടന്നു. ‘ജയ് ഭീം! തക്ബീർ! അള്ളാഹു അക്ബർ! ജയ് ഹിന്ദ്!’ എന്ന് പറഞ്ഞുകൊണ്ടാണ് ഒവൈസി സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്.

”എന്നെ കാണുമ്പോൾ അവർ ഇത്തരം കാര്യങ്ങൾ ഓർമ്മിക്കുന്നത് നല്ലതാണ്” എന്നാണ് സഭയ്ക്ക് പുറത്ത് ഒവൈസി വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചത്. ”മുസാഫർപുരിലെ ശിശുമരണങ്ങളും ഭരണഘടനയും ഒക്കെ അവർ ഓർമ്മിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്” ഒവൈസി പറഞ്ഞു.


Read More Related Articles