
‘ഇവർക്ക് അംബ്ദേകറിനും പെരിയാറിനും ജയ് വിളിക്കാം ഭാരത് മാതാ ജയ് വിളിക്കില്ല’ തിരുമാവളവന്റെ സത്യപ്രതിജ്ഞാ വാചകത്തോട് അമർഷം പ്രകടിപ്പിച്ച് ബിജെപി എംപിമാർ
ഡോ. ബിആർ അംബേദ്കറിന്റെയും പെരിയാറിന്റെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത വിടുതലൈ ചിരുതൈകള്‍ കക്ഷിയുടെ ചിദംബരം എംപി തിരുമാവളവനെതിരെ ബിജെപി എംപിമാർ. “അംബേദ്കറിന്റെയും പെരിയാറിന്റെയും പേരിൽ ജയ് പറയാം, ജയ് ഭാരത് എന്നോ വന്ദേമാതരം എന്നോ ഇവർ പറയില്ല” എന്ന് തിരുമാവളവന് സത്യപ്രതിജ്ഞ ചെയ്ത് കഴിയുമ്പോൾ ബിജെപി എംപിമാർ പറയുന്നത് ലോക്സഭാ ടിവിയുടെ ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാം.