‘ഈ ബിൽ ഭരണഘടനാ വഞ്ചനയാണ്’; സാമ്പത്തിക സംവരണ ബില്ലിനെതിരെ ലോക്സഭയിൽ ഒവൈസി നടത്തിയ പ്രസം​ഗത്തിന്‍റെ പൂർണ്ണ രൂപം

By on

ഈ ബിൽ ഭരണഘടനാ വഞ്ചനയാണ്. ഈ ബിൽ ബാബാ സാഹേബ് അംബേദ്കറെ അപഹസിക്കലാണ്. കാരണം, സംവരണത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം സാമൂഹ്യനീതി ഉറപ്പാക്കാനും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരി​ഹരിക്കാനുമാണ്. മൂന്നാമത്തെ പോയിന്റ് ഭരണഘടന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സംവരണത്തിനായി പരി​ഗണിക്കുന്നില്ല എന്നതാണ്. ഇത് ഭരണഘടനയുടെ സത്തയ്ക്ക് എിതിരാണ്. ഭരണഘടനാശിൽപികൾ ചിന്തിച്ചതിനെല്ലാം ഈ ബിൽ എതിരാണ്. ഈ ഭരണഘടന തയ്യാറാക്കിയവരേക്കാൾ ജ്ഞാനം ഈ സർക്കാരിനില്ല. സംവരണം നീതി നടപ്പിലാക്കാനുള്ളതാണെങ്കിൽ ഞാൻ ചോദിക്കട്ടെ, പൂണൂൽ ധാരികളും സവർണരും എപ്പോഴെങ്കിലും അയിത്തം അനുഭവിച്ചിട്ടുണ്ടോ? അടിച്ചമർത്തൽ അനുഭവിച്ചിട്ടുണ്ടോ? വിവേചനം അനുഭവിച്ചിട്ടുണ്ടോ? ഏറ്റുമുട്ടലുകൾ നേരിടേണ്ടിവന്നിട്ടുണ്ടോ? ലാത്തിയടി കൊണ്ടിട്ടുണ്ടോ? കൊഴിഞ്ഞുപോക്ക് അനുഭവിച്ചിട്ടുണ്ടോ? ബിരുദധാരികളുടെ എണ്ണക്കുറവ് അനുഭവിച്ചിട്ടുണ്ടോ? ഈ പറഞ്ഞതെല്ലാം നിർഭാ​ഗ്യവശാൽ ദളിതരും മുസ്ലീങ്ങളും അടങ്ങുന്ന വിഭാ​ഗങ്ങൾക്ക് മാത്രമാണ് അനുഭവിക്കേണ്ടിവരുന്നത്.

ഈ ബിൽ പഠനാടിസ്ഥിത തെളിവുകൾ നിരത്തിയുള്ളതല്ല. കൃത്യമായ വിവരങ്ങൾ ഞങ്ങളെ കാണിക്കൂ. ഈ അധികാര ജാതിയിൽ പെട്ട സവർണ മനുഷ്യരുടെ പിന്നോക്കാവസ്ഥ തെളിയിക്കുന്ന വിവരങ്ങൾ കാണിക്കൂ. എവിടെയാണ് അനുഭവാധിഷ്ഠിത തെളിവുകൾ? പഠനാടിസ്ഥിത വിവരങ്ങൾ ഉള്ളത് സച്ചാർ കമ്മിറ്റി റിപ്പോർട്ടിലാണ്, മിശ്ര കമ്മീഷൻ, കുണ്ടു കമ്മിറ്റി, 2011 സെൻസസ് എന്നിവയിലാണ്. സാക്ഷരതയിൽ താഴെനിൽക്കുന്നത് മുസ്ലീങ്ങൾ. സ്കൂളുകളിൽ പ്രാതിനിധ്യത്തിൽ പിന്നിൽ മുസ്ലിങ്ങൾ, ബിരുധധാരികളുടെ എണ്ണവും കുറവ്.

ഇത് സംസ്ഥാനത്തിന് മേലുള്ള ബാധ്യതയാണ് എന്ന് ഞാൻ പറയാൻ കാരണം എന്റെ സംസ്ഥാനമായ തെലങ്കാനയിൽ മുസ്ലിങ്ങൾക്കിടയിലെ ജാതി അധിഷ്ഠിതമാക്കിയും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ് റ്റി സംവരണം 12%വും, ഇത് രണ്ടുമുറപ്പാക്കുന്ന നിയമം പാസാക്കിയിട്ടുണ്ട്. പഠനാടിസ്ഥിത വിവരങ്ങൾ കാണിച്ചാണ് അത് നടപ്പിലാക്കിയിട്ടുള്ളത്. മറാത്ത സംവരണത്തിന് എന്ത് സംഭവിക്കും? മറാത്തകൾക്കും ഈ ബിൽ പ്രകാരം ആനുകൂല്യം ലഭിക്കുമോ? ഭരണഘടനയോടുള്ള വഞ്ചനയാണിത്. ആർട്ടിക്കിൾ 15, ആർട്ടിക്കിൾ 16 എന്നിവയിൽ സാമ്പത്തിക പിന്നോക്കാവസ്ഥ ഉൾ‍പ്പെടുത്താനുള്ള യാതൊരു സാധ്യതയും ഇല്ല. ഈ ബിൽ കോടതികളിൽ അസാധുവാകും, ഇന്ന് നിങ്ങൾക്ക് ഇതിന്റെ പേരിൽ ദീപാവലി ആഘോഷിക്കാം. പക്ഷേ ഇത് നാളെ കോടതികൾ ഇത് വലിച്ചെറിയും.


Read More Related Articles