കവി അയ്യപ്പനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം

By on

അന്തരിച്ച പ്രശസ്ത കവി അയ്യപ്പനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. ഫേസ്ബുക്കിലൂടെയാണ് യുവതി മീ റ്റൂ ആരോപണവുമായി രംഗത്തെത്തിയത്. അയ്യപ്പൻ തന്നോട് അസഭ്യമായി പെരുമാറിയിട്ടുണ്ടെന്നും തന്നെ ശാരീരികമായി അക്രമിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

#metoo Sexual assault കവി അയ്യപ്പൻ

”പെറ്റിട്ട് ഇരുപത്തഞ്ചു ദിവസമായ അന്നാണ് എന്നെ ഗർഭിണിയാക്കിയ ആളുടെ അടുത്ത സുഹൃത്ത് മഹാകവി അയ്യപ്പൻ കുഞ്ഞിനെ കാണാന്‍ വന്നത്. പൊതുവേ മദ്യപനായ കവി അപ്പോള്‍ മദ്യപിച്ചിരുന്നില്ല. തുടുത്തു കൊഴുത്ത കുഞ്ഞിനെ സ്നേഹത്തോടെ തലയില്‍ കൈ പതിപ്പിച്ച് അനുഗ്രഹിച്ചു. എന്നെ അമ്മയായതില്‍ അഭിനന്ദിച്ചു. എനിക്കും സന്തോഷമായി. കവിയുടേ വരികള്‍ എനിക്ക് മന:പാഠമായിരുന്നുവല്ലോ.

പെറ്റിട്ട് ഇരുപത്തെട്ട് ആയപ്പോഴെക്കും ഞാൻ കോളേജില്‍ പോയി പഠിക്കാന്‍ തുടങ്ങി, അതിലും അധികം അവധി അമ്മയാവലിനു കിട്ടിയിരുന്നില്ല. പാഡുവെച്ച ബ്രാ ധരിച്ചും സാരിയില്‍ മൂടിപ്പൊതിഞ്ഞുമാണ് പോയതെങ്കിലും രണ്ട് മണിക്കുര്‍ കഴിയുമ്പോഴെക്കും മാറിടങ്ങള്‍ ചുരക്കും. എനിക്കാകെ മുലപ്പാലിന്‍റെയും കുഞ്ഞിന്‍റെയും മണമായിത്തീരും.

ആയിടയ്ക്ക് ഒരു നാള്‍ മദ്യപിച്ച് ഉന്മത്തനായ കവി എന്‍റെ ക്ലാസ് മുറിയിലേക്കെത്തിച്ചേര്‍ന്നു. ഏതോ ഒരു അധ്യാപകനെ കാണാനായി എത്തിയ കവിക്ക് എന്നെ അവിടെ കണ്ടപ്പോള്‍ എന്തു പറ്റിയെന്നറിഞ്ഞില്ല. കവി വിഷമമേതും കൂടാതെ എന്‍റെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വെച്ച് അപ്പോൾ തന്നെ മതിവരുവോളം ഭോഗിക്കണമെന്നും പ്രഖ്യാപിച്ചു. മുല കുടിച്ച് കുടിച്ച് നറും പാല്‍ പോലെ ഒരു കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്. അമ്പേ തളര്‍ന്ന് നാണം കെട്ടുപോയ എന്‍റെ ചുരക്കുന്ന മാറിടത്തില്‍ കൈയമര്‍ത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിനു എന്ന് ചോദിക്കാനും കവി മുതിര്‍ന്നു.

എനിക്ക് മരിക്കണമെന്ന് തോന്നി. നാലാം നിലയിലെ ക്ലാസ് റൂമില്‍ നിന്ന് കീഴോട്ട് ചാടണമെന്ന് തോന്നി. എന്നെ ഗർഭം ധരിപ്പിച്ചയാൾ കവിക്ക് ഒരു അമ്പതു രൂപയും നല്‍കി അയാളെ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല. ചെകിട്ടത്തടിക്ക് പകരം അമ്പതു രൂപ കിട്ടിയപ്പോൾ കവി കൂടുതൽ ഉത്തേജിതനായി. അങ്ങനെ കവി
വീണ്ടും വന്നു.

അപ്പോൾ ഞാൻ അടുക്കളയിലിരുന്നു തേങ്ങാ ചിരകുകയായിരുന്നു. കവി വെള്ളം കുടിക്കാന്‍ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്. ആ നിമിഷമാണ് പാലേരി മാണിക്യത്തിലെ ചീരുവിന്‍റെ തുടയിലേപ്പോലെ ഒരു മൂന്ന് നഖപ്പാട് എന്‍റെ തുടയിലും തെളിഞ്ഞത്. കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു. ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല

കവി അയ്യപ്പനോട് യാതൊരു ബഹുമാനവും എനിക്ക് തോന്നീട്ടില്ല. എല്ലാവരും കവിയെ ആഘോഷിക്കുമ്പോൾ ഞാൻ എന്നും മൗനിയായിരുന്നു. കള്ളുകുടിയും അലഞ്ഞുതിരിയലും പെൺകൂട്ടുകാരും വിപ്ലവവും അരാജകത്വവും എന്നൊക്കെ പറഞ്ഞറിയുമ്പോഴും എനിക്ക് ആദരവൊന്നും തോന്നീട്ടില്ല…”

https://www.facebook.com/echmu.kutty/posts/1059736920872268


Read More Related Articles