ചന്ദ്രമുഖിയെ നാളെ രാവിലെ ഹാജരാക്കണം; ആഭ്യന്തരവകുപ്പിനോട് ഹെെദരാബാദ് ഹെെക്കോടതി
കാണാതായ ബഹുജൻ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വലയെ നാളെ രാവിലെ 10.15ന് ഹാജരാക്കണമെന്ന് ഹെെദരാബാദ് ഹെെക്കോടതി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. തെലങ്കാനയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി മുവ്വല.
ഹെെദരാബാദ് ഹെെക്കോടതിയിൽ ചന്ദ്രമുഖിയുടെ അമ്മ അനിത സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ആണ് ചന്ദ്രമുഖിയെ കോടതിയിൽ ഹാജരാക്കണമെന്ന് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടത്.
ഹെെദരാബാദില്‍ ചന്ദ്രമുഖിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ചന്ദ്രമുഖിയെ കണ്ടെത്താന്‍ തെലങ്കാന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഗോഷ്മഹല്‍ മണ്ഡലത്തിലെ എതിര്‍സ്ഥാനാര്‍ത്ഥികളുടെയും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും വീടുകള്‍ പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാണാതായി 33 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചന്ദ്രമുഖിയെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് പുറത്തുവിടാന്‍ കഴിഞ്ഞിട്ടില്ല.