‘ബ്രാഹ്മണ്യ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ’; പ്രതിഷേധ കൂട്ടായ്മ ഇന്ന്

By on

ബ്രാഹ്മണ്യ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ. ഇന്ന് വെെകുന്നേരം മൂന്ന് മണിക്ക് എറണാകുളം ഹെെക്കോടതി ജങ്ഷനിലാണ് പരിപാടി. ഹെെദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍  ജാതിക്കൊലപാതകത്തിന് ഇരയായ രോഹിത് വെമുലയുടെ  അമ്മ രാധിക വെമുല പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. രാജ്യത്ത് പശുവിന്റെ പേരിലും സ്വത്വത്തിന്‍റെ  പേരിലും നടന്നുവരുന്ന വിദ്വേഷ വംശഹത്യയോടും കുറ്റകൃത്യങ്ങളോടുമുള്ള പ്രതിഷേധ പരിപാടിയാണിതെന്ന് കണ്‍വീനര്‍ റ്റി. എ. മുജീബ് റഹ്മാന്‍ പറഞ്ഞു . ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുകയും ഇന്ത്യയുടെ ജനാധിപത്യ സങ്കൽപങ്ങളെ പാടെ ഇല്ലാതാക്കുന്ന മനുവാദ രാഷ്ട്രീയത്തോട് എതിർപ്പറിയിക്കുവാനാണ് പ്രതിഷേധ പരിപാടിയെന്ന് സംഘാടകർ പറയുന്നു.

ഹൂബ്ലി സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഏഴു വര്‍ഷം ജയിലിലെ ക്രൂരപീഡനങ്ങള്‍ക്കു ശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കപ്പെടുകയും ചെയ്ത യഹ്യ കമ്മുക്കുട്ടി, എഴുത്തുകാരായ കെകെ ബാബുരാജ്, അലീന ആകാശമിഠായി, കമൽ സി നജ്മൽ, സംഗീതജ്ഞന്‍ നാസർ മാലിക്, റിലീജ്യസ് റെെറ്റ്സ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അസ്മ നസ്രീൻ, സംഘപരിവാർ-പൊലീസ് പീഡനത്തിനിരയായ ഷാഹു അമ്പലത്ത്, എൻസിഎച്ച്ആർഒായുടെ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി, ദളിത് വോയ്സ് മുൻ എഡിറ്റർ വി പ്രഭാകരൻ, മാധ്യമപ്രവർത്തകനും കേന്ദ്ര സർവകലാശാല കേരളയിലെ സംഘപരിവാർവിരുദ്ധ സമര നേതാവുമായ മുഹമ്മദ് മിറാഷ് എന്നിവർ പങ്കെടുക്കും.
കേരളത്തിലെ വിവിധ ന്യൂനപക്ഷ സംഘടനകളും യുനെെറ്റഡ് എ​ഗെയ്ൻസ്റ്റ് ഹേറ്റ് എന്ന ദേശീയകൂട്ടായ്മയുമാണ് പ്രതിഷേധ പരിപാടിയുടെ സംഘാടകർ.


Read More Related Articles